Asianet News MalayalamAsianet News Malayalam

ഗാംഗുലി വരട്ടെ, അദ്ദേഹത്തിന് എല്ലാം മനസിലാവും: ഡാനിഷ് കനേരിയ

നിലവില്‍ മാച്ച് ഫിക്‌സിങ്ങിനെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിടുകയാണ് കനേരിയ. നേരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

former pak spinner danish kaneria talkin on sourav ganguly
Author
Karachi, First Published Jun 7, 2020, 1:37 PM IST

കറാച്ചി: ഐസിസി അധ്യക്ഷ പദവിയിലെത്താന്‍ ഏറ്റവും യോഗ്യന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. നിലവില്‍ മാച്ച് ഫിക്‌സിങ്ങിനെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിടുകയാണ് കനേരിയ. നേരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ബുണ്ടസ്‌ലിഗ: വീണ്ടും ജയം, ബയേണ്‍ കിരീടത്തോട് അടുത്തു

ഇന്ത്യ ടിവിയോട് സംസാരിക്കുകയായിരുന്നു കനേരിയ. മുന്‍ പാക് സ്പിന്നര്‍ തുടര്‍ന്നു... ''ഗാംഗുലി ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തണം. അങ്ങനെ വന്നാല്‍ എനിക്കേര്‍പ്പെടുത്തിയ വിലക്കിനെതിരെ ഞാന്‍ അപ്പീലിന് പോകും. അദ്ദേഹത്തിന് എന്നെ സഹായിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മഹാനായ ക്രിക്കറ്ററാണ് ഗാംഗുലി. 

ദ്രാവിഡിന് യുവരാജാവാന്‍ കഴിയില്ല, തിരിച്ചും അങ്ങനെയാണ്: സൗരവ് ഗാംഗുലി

അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയേക്കാള്‍ യോഗ്യനായ മറ്റൊരാളില്ല. ഇന്ത്യയെ മനോഹരമായിട്ടാണ് ഗാംഗുലി നയിച്ചത്. ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റായ ഗാംഗുലിക്ക് ഐസിസി നയിക്കുക ഒരു വെല്ലുവിളി ആയിരിക്കില്ല.'' കനേരിയ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios