Asianet News MalayalamAsianet News Malayalam

അ‌ഞ്ചോ ആറോ അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നു: അബ്ദുള്‍ റസാഖ്

ഈ ബന്ധങ്ങളെല്ലാം വിവാഹത്തിനു ശേഷമായിരുന്നോ? എന്ന ചോദ്യത്തിന് എല്ലാ ബന്ധവും വിവാഹത്തിനു ശേഷമായിരുന്നെന്നും താരം തുറന്നു പറയുകയായിരുന്നു. 

Former Pakistan all-rounder Abdul Razzaq stating that he had extramarital affairs
Author
Pakistan, First Published Jul 18, 2019, 7:07 PM IST

ഇസ്ലാമാബാദ്: അ‌ഞ്ചോ ആറോ അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പാക്ക് മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖ്. പാക്കിസ്ഥാനിലെ ഒരു ടിവി ഷോയില്‍ ആണ് തന്‍റെ വിവാഹേതര ബന്ധങ്ങള്‍  പാക്ക് മുന്‍ ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തിയത്.  എല്ലാ ബന്ധങ്ങള്‍ക്കും കൃത്യമായ ഒരു കാലാവധി ഉണ്ടായിരുന്നുവെന്നും 39 കാരനായ മുന്‍ താരം ആപ് ന്യൂസ് ചാനലിലെ ടോക് ഷോയില്‍ പറഞ്ഞു. 

ചില ബന്ധങ്ങള്‍ ഒരു വര്‍ഷം വരെ നീണ്ടു, മറ്റ് ചിലത് ഒന്നര വര്‍ഷം വരെയും.' റസാഖ് കൂട്ടിച്ചേര്‍ത്തു. വെളിപ്പെടുത്തലില്‍ ഒരു വ്യക്തത വരുത്തുന്നതിനായി ഈ ബന്ധങ്ങളെല്ലാം വിവാഹത്തിനു ശേഷമായിരുന്നോ? എന്ന ചോദ്യത്തിന് എല്ലാ ബന്ധവും വിവാഹത്തിനു ശേഷമായിരുന്നെന്നും താരം തുറന്നു പറയുകയായിരുന്നു. 

അടുത്തിടെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ൗണ്ടര്‍ ആക്കാമെന്ന വാഗ്ദാനവുമായാണ് അബ്ദുള്‍ റസ്സാഖ് രംഗത്തെത്തിയത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വിന്‍ഡീസിനെതിരായ മത്സരത്തിനു ശേഷമാണ് റസ്സാഖ് വാഗ്ദാനം നടത്തിയത്. പാണ്ഡ്യ കളിക്കുന്നതില്‍ നിരവധി 'വീക്ക്' വശങ്ങള്‍ ഉണ്ട്. അതില്‍ ഇനിയും വര്‍ക്ക് ചെയ്യാനുണ്ട്.

പാണ്ഡ്യയ്ക്ക് പരിശീലനം നല്‍കാനായാല്‍ പാണ്ഡ്യയെ മികച്ച ഓള്‍റൗണ്ടര്‍ ആക്കാനാകും. അദേഹത്തിന് പരിശീലനം നല്‍കാന്‍ ബിസിസിഐ ആവശ്യപ്പെട്ടാല്‍ താന്‍ എപ്പോഴും സന്നദ്ധനാണെന്നും റസ്സാഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.  പാക്കിസ്ഥാനുവേണ്ടി 265 ഏകദിനങ്ങളില്‍ നിന്നായി അബ്ദുള്‍ റസ്സാഖ് 5080 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു സെഞ്ചുറിയും 23 അര്‍ധ സെഞ്ചുറിയും നേടിയ താരം 269 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios