സിംഹവീര്യമുള്ള മനുഷ്യനായിരുന്നു വിരാട് കോലിയെന്ന് പറഞ്ഞ ഗംഭീര്‍ ഞങ്ങള്‍ നിന്നെ മിസ് ചെയ്യുമെന്നും ഗംഭീര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍. സിംഹവീര്യമുള്ള മനുഷ്യനായിരുന്നു വിരാട് കോലിയെന്ന് പറഞ്ഞ ഗംഭീര്‍ ഞങ്ങള്‍ നിന്നെ മിസ് ചെയ്യുമെന്നും ഗംഭീര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

Scroll to load tweet…

ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായും വിരാട് കോലിയുടെ വിരമിക്കലിനോട് പ്രതികരിച്ചു. അനുപമമായ ഒരു ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങള്‍ വിരാട് കോലി, ടി20 ക്രിക്കറ്റിന്‍റെ വളര്‍ച്ചാകാലത്തും ക്രിക്കറ്റിന്‍റെ പരിശുദ്ധരൂപത്തില്‍ ചാമ്പ്യനായി തുടർന്നതിന്, അസാധാരണ അച്ചടക്കവും അര്‍പ്പണബോധവും അതിനാവശ്യാണ്. ലോര്‍ഡ്സില്‍ നിങ്ങള്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാം ഉണ്ട്. ഹൃദയംകൊണ്ടും നിശ്ചയദാര്‍ഢ്യത്തോടെയും അഭിമാനത്തോടെയുമാണ് നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചതെന്ന് ജയ് ഷാ കുറിച്ചു.

Scroll to load tweet…

വിരാട്, നമ്മൾ ആ കാലഘട്ടം ഒരുമിച്ച് പങ്കിട്ടു, ഒരുമിച്ച് പ്രതിസന്ധികളെ നേരിട്ടു, ടെസ്റ്റ് ക്രിക്കറ്റിന്‍റെ നീണ്ട ദിനങ്ങൾ അഭിമാനത്തോടെ ജീവിച്ചു. വെള്ള വസ്ത്രത്തിൽ നിങ്ങളുടെ ബാറ്റിംഗ് എക്കാലത്തും സവിശേഷമാണ് - കണക്കുകളില്‍ മാത്രമല്ല, സമീപനത്തിലും സമര്‍പ്പണത്തിലും പ്രചോദനത്തിലും. എല്ലാവിധ ആശംസകളുമെന്നായിരുന്നും ഹര്‍ഭജന്‍റെ കുറിപ്പ്.

Scroll to load tweet…

മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗും വിരാട് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ചു. അഭിനന്ദനങ്ങള്‍ വിരാട് അസാമാന്യമായൊരു ടെസ്റ്റ് കരിയറിന്. നിങ്ങളെ ആകണ്ടപ്പോള്‍ തന്നെ സ്പെഷ്യലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനോട് നിങ്ങള്‍ പുലര്‍ത്തിയ ആവേശവും അര്‍പ്പണവും കാണാന്‍ തന്നെ എന്തൊരു സന്തോഷമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ വലിയ അംബാസഡാറായിരുന്നു താങ്കളെന്നും സെവാഗ് കുറിച്ചു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക