Asianet News MalayalamAsianet News Malayalam

കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ പങ്കുവെച്ച് ഗൗതം ഗംഭീര്‍; യാഥാര്‍ത്ഥ്യം എന്ത് ?

ഇതിനിടെയാണ് വീഡിയോ പങ്കുവെച്ച് ഗൗതം ഗംഭീര്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ചോദിച്ചത്. ഇത് യഥാര്‍ത്ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നാണ് കരുതുന്നതെന്നും ഗംഭീര്‍ എക്സില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Gautam Gambhir Shares Viral Video, 2 persons kidnapping Kapil Dev gkc
Author
First Published Sep 25, 2023, 5:26 PM IST

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കപില്‍ ദേവിന്‍റെ കൈകള്‍ പിന്നില്‍ കെട്ടി രണ്ട് പേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്നതാണ് വീഡിയോ. കപിലിന്‍റെ വായ തുണികൊണ്ടും കെട്ടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും പ്രചരിച്ച വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇതിനിടെയാണ് വീഡിയോ പങ്കുവെച്ച് ഗൗതം ഗംഭീര്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ചോദിച്ചത്. ഇത് യഥാര്‍ത്ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നാണ് കരുതുന്നതെന്നും ഗംഭീര്‍ എക്സില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

കപിലിനെ രണ്ട് പേര്‍ ചേര്‍ന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി വായില്‍ തുണികൊണ്ട് കെട്ടി ഒരു ഗോഡൗണ്‍ പോലെയുള്ള സ്ഥലത്തേക്ക് നടത്തിക്കൊണ്ടുപോകുന്ന 10 സെക്കന്‍ഡുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നടക്കുന്നതിനിടെ കപില്‍ നിസഹായ അവസ്ഥയില്‍ തിരിഞ്ഞുനോക്കുന്നുണ്ട്.

രാജ്കോട്ടിൽ ഓസീസിനെതിരെ വെടിക്കെട്ടിന് തിരികൊളുത്താൻ ഗിൽ ഉണ്ടാവില്ല, കൂടെ മറ്റൊരു താരത്തിനും വിശ്രമം

വീഡിയോ പുറത്തുവന്നതോടെ ആരാധകരും അമ്പരപ്പിലാണ്. പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമായുള്ള വീഡിയോ ആണോ യഥാര്‍ത്ഥമാണോ എന്ന് വിഡിയോക്ക് താഴെ ആളുകള്‍ കമന്‍റിലൂടെ ചോദിക്കുന്നുണ്ട്. അതേസമയം, കാഴ്ചക്കാരെ കൂട്ടാനുള്ള പരസ്യ തന്ത്രമാണിതെന്നാണ് കൂടുതല്‍ ആരാധകരും കമന്‍റിലൂടെ പറയുന്നത്.

കണക്കുകൾ കള്ളം പറയില്ല, 24-ാം വയസിൽ യഥാര്‍ത്ഥ 'കിങ്' കോലി തന്നെ, ഒപ്പമെത്താൻ ഗിൽ ഇനിയും ദൂരമേറെ താണ്ടണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios