Asianet News MalayalamAsianet News Malayalam

നിക്കോളാസ് പുരാനെ പിന്നിലാക്കി! ഇന്ത്യക്കെതിരെ മറ്റൊരു റെക്കോര്‍ഡ് തിരുത്തികുറിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍

ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രണ്ടാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 39 സിക്‌സുകള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ രണ്ടാമത്.

glenn maxwell creates record against india after eight sixes in third t20
Author
First Published Nov 28, 2023, 11:43 PM IST

ഗുവാഹത്തി: ഇന്ത്യക്കെതിരെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായി ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇന്ന് ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ 48 പന്തില്‍ പുറത്താവാതെ 104 റണ്‍സാണ് മാക്‌സി നേടിയത്. ഇതില്‍ എട്ട് സിക്‌സുകളുണ്ടായിരുന്നു. ഇതോടെയാണ് റെക്കോര്‍ഡ് മാക്‌സിയുടെ പേരിലായിത്. ഇന്ത്യക്കെതിരെ 37 സിക്‌സുകളാണ് താരം നേടിയത്. ബള്‍ഗേറിയക്കെതിരെ 42 സിക്‌സുകള്‍ നേടിയ ലെസ്ലി ഡന്‍ബര്‍ ഒന്നാമത്. 

ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രണ്ടാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 39 സിക്‌സുകള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ രണ്ടാമത്. തൊട്ടുപിന്നില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ആരോണ്‍ ഫിഞ്ച് (ഇംഗ്ലണ്ടിനെതിരെ 35), ഹസ്രതുള്ള സസൈ (അയര്‍ലന്‍ഡിനെതിരെ 35), നിക്കോളാസ് പുരാന്‍ (ഇന്ത്യക്കെതിരെ 35) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. 

ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. റുതുരാജിന് പുറമെ സൂര്യകുമാര്‍ യാദവ് (39), തിലക് വര്‍മ (31*) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യശസ്വി ജയ്സ്വാള്‍ (6), ഇഷാന്‍ കിഷന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. രണ്ടാം ഓവറിലാണ് ജയ്സ്വാള്‍ മടങ്ങിയത്. ബെഹ്രന്‍ഡോര്‍ഫിനെ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് ക്യാച്ച്.

അടുത്ത ഓവറില്‍ കിഷനും മടങ്ങി. റിച്ചാര്‍ഡ്സണെ ഓഫ്സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍കസ് സ്റ്റോയിനിസ് ക്യാച്ച് നല്‍കുകയായിരുന്നു താരം. സൂര്യയെ ആരോണ്‍ ഹാര്‍ഡി, വെയ്ഡിന്റെ കൈകളിലെത്തിച്ചു. റുതുരാജിനൊപ്പം 57 റണ്‍സ് സൂര്യ കൂട്ടിചേര്‍ത്തിരുന്നു. പിന്നാലെ തിലക് - റുതുരാജ് സഖ്യം 139 റണ്‍സ് കൂട്ടിചേര്‍ത്തു. 57 പന്തുകള്‍ മാത്രം നേരിട്ട റുതുരാജ് ഏഴ് സിക്സും 13 ഫോറും നേടി. നാല് ബൗണ്ടറികള്‍ അടുങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്.

ആ നേട്ടത്തില്‍ രോഹിത് ഇനി ഒറ്റയ്ക്കല്ല! ഒപ്പമെത്തി ഗ്ലെന്‍ മാക്‌സ്‌വെല്‍; പിന്നില്‍ ബാബറും സൂര്യകുമാറും

Latest Videos
Follow Us:
Download App:
  • android
  • ios