മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ പ്രശംസിച്ച് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ബുമ്രയുടെ ബൗളിംഗ് ശൈലി വ്യത്യസ്തമാണെന്നും അദേഹമൊരു ക്വാളിറ്റി ബൗളറാണെന്നും മഗ്രാത്ത് വാഴ്‌ത്തി. ബുമ്രയെ കൂടാതെ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡ എന്നിവരാണ് നിലവിലെ മികച്ച പേസര്‍മാര്‍ എന്നും മഗ്രാത്ത് പറഞ്ഞു.

Read more: കരിയറില്‍ ഇതാദ്യം; ബുമ്ര മറക്കാനാഗ്രഹിക്കുന്ന പരമ്പര

'ബുമ്ര മികച്ച ബൗളറാണ്. അയാളുടെ വളര്‍ച്ച സന്തോഷം നല്‍കുന്നു. ബുമ്രയുടെ ആക്ഷന്‍ ഇഷ്‌ടമാണ്, അത് വളരെ വ്യത്യസ്‌തമാണ് എന്ന കാര്യത്തില്‍ സംശയമില്ല, അയാള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട്. വിക്കറ്റെടുക്കുന്നില്ലെങ്കിലും പന്തെറിയുന്നതില്‍ സന്തോഷവാനെങ്കില്‍ അത് നല്ല കാര്യമാണ്. വിക്കറ്റുകള്‍ അകലെയല്ലെന്ന് എനിക്കറിയാം. ഇതാണ് ബുമ്രയുടെ നിലവിലെ സാഹചര്യം എന്നാണ് താന്‍ മനസിലാക്കുന്നത്' എന്നും മഗ്രാത്ത് പറഞ്ഞു. 

Read more: ബുമ്രക്ക് പിന്തുണ; സെലക്‌ടര്‍മാരെയും മാനേജ്‌മെന്‍റിനെയും വിമര്‍ശിച്ച് കപില്‍ ദേവ്

ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും നേടാനാകാതെപോയതില്‍ ജസ്‌പ്രീത് ബുമ്രക്കെതിരെ വിമര്‍ശനം ശക്തമാണ്. പിന്നാലെ വെല്ലിംഗ്‌ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമേ ബുമ്ര നേടിയുള്ളൂ. കരിയറിലാകെ ടെസ്റ്റില്‍ 13 മത്സരങ്ങളില്‍ 63 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട് ബുമ്ര. 64 ഏകദിനങ്ങളില്‍ 104ഉം 49 ടി20യില്‍ 59 വിക്കറ്റും ബുമ്രക്ക് സ്വന്തമായുണ്ട്. 

Read more: ഒറ്റ രാത്രി കൊണ്ട് എല്ലാം മാറില്ല; ഇന്ത്യന്‍ ബൗളിംഗ് നിരയെ പിന്തുണച്ച് ഓസീസ് പേസ് ഇതിഹാസം

എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഗ്രാത്ത് 124 ടെസ്റ്റില്‍ 563 വിക്കറ്റും 250 ഏകദിനത്തില്‍ 381 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്.