ദുലീപ് ട്രോഫിയിൽ നോർത്ത് സോണിനെതിരെ സൗത്ത് സോണിന് മികച്ച തുടക്കം. 

ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ഒന്നാം സെമി ഫൈനലില്‍ നോര്‍ത്ത് സോണിനെതിരായ മത്സരത്തില്‍ സൗത്ത് സോണിന് മികച്ച തുടക്കം. ബെംഗളൂരുവില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗത്ത് സോണ്‍ ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സെടുത്തിട്ടുണ്ട്. തന്‍മയ് അഗര്‍വാള്‍ (33), എന്‍ ജഗദീശന്‍ (30) എന്നിവരാണ് ക്രീസില്‍. മലയാളി താരം മുഹമ്മദ് അസറുദീനാണ് സൗത്ത് സോണിനെ നയിക്കുന്നത്. അസറിനെ കൂടാതെ മറ്റു കേരള താരങ്ങളായ സല്‍മാന്‍ നിസാര്‍, എം ഡി നിധീഷ് എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

സൗത്ത് സോണ്‍: തന്‍മയ് അഗര്‍വാള്‍, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), മോഹിത് കാലെ, റിക്കി ഭുയി, സല്‍മാന്‍ നിസാര്‍, തനയ് ത്യാഗരാജന്‍, ഗുര്‍ജപ്നീത് സിംഗ്, എം ഡി നിധീഷ്, വാസുകി കൗശിക്.

നോര്‍ത്ത് സോണ്‍: അങ്കിത് കുമാര്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂറിയ, യാഷ് ദുല്‍, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, കനയ്യ വധാവന്‍ (വിക്കറ്റ് കീപ്പര്‍), സഹില്‍ ലോത്ര, മായങ്ക് ദാഗര്‍, ഔഖിബ് നബി ദാര്‍, യുധ്വീര്‍ സിംഗ് ചരക്, അന്‍ഷുല്‍ കംബോജ്.

ക്യാപ്റ്റനായി ആദ്യം തെരഞ്ഞെടുത്ത ഇന്ത്യന്‍ താരം തിലക് വര്‍മ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയതോടെയാണ് സറുദ്ദീനെ ദക്ഷിണമേഖല നായകനായി തെരഞ്ഞെടുത്തത്. ഏഷ്യാ കപ്പ് ടീമിലുള്ളതിനാലാണ് തിലക് പിന്മാറിയത്. കേരള ക്രിക്കറ്റ് ലീഗീല്‍ ആലപ്പി റിപ്പിള്‍സ് നായകനായാനാണ് അസര്‍. അദ്ദേഹം ക്യാപ്റ്റനായതോടെ പകരം തമിഴ്‌നാട് താരം എന്‍ ജഗദീശനെ പുതിയ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ജഗദീശനായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറും.

YouTube video player