ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓപ്പണറാകുകയാണ് കിഷന്‍റെ ലക്ഷ്യം. കാരണം, ഒരു കളിക്കാരനും ബാക്ക് അപ്പ് കളിക്കാരനായി ടീമില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കില്ല. അതുപോലെ കിഷനും ആഗ്രഹിക്കുന്നുണ്ടാവില്ല. അയാളുടെ പ്രകടനങ്ങള്‍ തന്നെയാണ് അതിനുള്ള തെളിവ്.
ലണ്ടന്‍: ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരിലൊരൊളാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍. ടെസ്റ്റ് രാജ്യങ്ങളിലെ ബാറ്റര്‍മാരില്‍ ഈ വര്‍ഷം 400ലേറെ റണ്‍സടിച്ച ഒരേയൊരു ബാറ്ററും ഇഷാന്‍ കിഷനാണ്. ഈ വര്‍ഷം ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ 26, 15, 27, 54, 34, 76 എന്നിങ്ങനെയാണ് കിഷന്‍റെ സ്കോര്‍.
ഇതൊക്കെയാണെങ്കിലും ടി20 ലോകകപ്പില്‍ ഇഷാന്‍ കിഷന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുണ്ടാവില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തിരിച്ചെത്തുന്നതോടെ കിഷനെ ബാക്ക് അപ്പ് ഓപ്പണറായി മാത്രമെ പരിഗണിക്കാനിടയുള്ളു. എന്നാല്‍ ബാക്ക് അപ്പ് ഓപ്പണറാകുക അല്ല ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓപ്പണറാകുകയാണ് കിഷന്‍റെ ലക്ഷ്യമെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നറായ ഗ്രെയിം സ്വാന്‍.
മലയാളിപ്പട പൊതിഞ്ഞു, അയർലന്‍ഡില്‍ താരമായി സഞ്ജു സാംസണ്‍; വീഡിയോയും ചിത്രങ്ങളും വൈറല്‍

ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓപ്പണറാകുകയാണ് കിഷന്‍റെ ലക്ഷ്യം. കാരണം, ഒരു കളിക്കാരനും ബാക്ക് അപ്പ് കളിക്കാരനായി ടീമില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കില്ല. അതുപോലെ കിഷനും ആഗ്രഹിക്കുന്നുണ്ടാവില്ല. അയാളുടെ പ്രകടനങ്ങള്‍ തന്നെയാണ് അതിനുള്ള തെളിവ്. ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ കിഷന്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും സ്വാന്‍ സോണി സ്പോര്‍ട്സിനോട് പറഞ്ഞു.
എന്നാല്‍ ടീമിലെ ഒന്നാം നമ്പര്‍ ഓപ്പണറാകണമെങ്കില്‍ കിഷന്‍ മികവ് തുടരേണ്ടതുണ്ട്. കാരണം, രോഹിത്തും രാഹുലും വിരാട് കോലിയുമെല്ലാം തിരിച്ചെത്താനിരിക്കുന്നവരാണ്. ശിഖര്‍ ധവാനായിരുന്നു കുറച്ചു നാളുകള്‍ക്ക് മുമ്പ് ഈ ടീമന്‍റെ നായകന്‍. എന്നാല്‍ യുവതാരങ്ങള്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോള്‍ സീനിയര്‍ താരങ്ങളും സമ്മര്‍ദ്ദത്തിലാവും.ടീമിന്‍റെ പ്രധാന ഓപ്പണറായി സ്ഥാനം ഉറപ്പിക്കാന്‍ കിഷന് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിതെന്നും സ്വാന്‍ പറഞ്ഞു.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 പന്തില്‍ 16 റണ്‍സടിച്ച് കിഷന്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു.
