ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ജോസ് ബട്‌ലറുടെയും അര്‍ധെസഞ്ചുറികളുടെ മികവിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 230 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ജോസ് ബട്‌ലറുടെയും അര്‍ധെസഞ്ചുറികളുടെ മികവിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. 53 പന്തില്‍ 84 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ 37 പന്തില്‍ 64 റണ്‍സടിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ 27 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു..

വെടിക്കെട്ട് തുടക്കം 

Scroll to load tweet…

തുടക്കത്തില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്ന് കരുതി ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഗില്ലിന്‍റെയും സുദര്‍ശന്‍റെയും തുടക്കം. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഗില്‍ 22 പന്തില്‍ അര്‍ധെസ‍ഞ്ചുറിയിലെത്തി. കൂടെ സുദര്‍ശനും അടി തുടങ്ങിയതോടെ പവര്‍ പ്ലേയില്‍ ഗുജറാത്ത് 62 റണ്‍സെടുത്തു. പത്താം ഓവറില്‍ 100 കടന്ന ഗുജറാത്തിനായി ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 12.1 ഓവറില്‍ 125 റണ്‍സടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. ഇതിനിടെ സുദര്‍ശന്‍ 33 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. സുദര്‍ശനെ വീഴ്ത്തിയ സ്പെന്‍സര്‍ ജോണ്‍സണാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്.

Scroll to load tweet…

ഗിൽ മടങ്ങിയശേഷം തകര്‍ത്തടിച്ച സുദര്‍ശന്‍ സ്കോറുയര്‍ത്തി. കൂടെ ബട്‌ലറുടെ ചേര്‍ന്നതോടെ പതിനാലാം ഓവറില്‍ ഗുജറാത്ത് 150 കടന്നു. അവസാന മൂന്നോവറില്‍ 43 റണ്‍സെടുത്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്ന് ഗുജറാത്തിനെതിരെ ഇറങ്ങിയത്. പ്രശാന്ത് വീറിന് പകരം മാത്യു ഷോര്‍ട്ടും അക്കീല്‍ ഹൊസൈന് പകരം ഗുജ്പനീത് സിംഗും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഗുജറാത്തും ഒരു മാറ്റം വരുത്തി. സ്പിന്നര്‍ സായ് കിഷോറിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക