കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹാര്‍ദിക് വരും സീസണില്‍ അദ്ദേഹത്തിന്റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുമെന്നുള്ള വാര്‍ത്ത വ്യാകമായ പ്രചരിച്ചത്.

മുംബൈ: ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ ടീമില്‍ നിലനിര്‍ത്തി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹാര്‍ദിക് വരും സീസണില്‍ അദ്ദേഹത്തിന്റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുമെന്നുള്ള വാര്‍ത്ത വ്യാകമായ പ്രചരിച്ചത്. ഇക്കാര്യത്തില്‍ ഇരു ഫ്രാഞ്ചൈസികളും കരാറിലെത്തിയെന്നും വാര്‍ത്തകളില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ താരങ്ങളെ ഒഴിവാക്കുള്ള സമയം ഇന്ന് അവസാനിക്കാരിക്കെ ഗുജറാത്ത് താരത്തെ നിലനിര്‍ത്തുകയായിരുന്നു.

എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഡിസംബര്‍ 12വരെ ട്രേഡിംഗ് നടത്താം. അതിനിടെ എപ്പോള്‍ വേണമെങ്കിലും താരകൈമാറ്റം നടത്താമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. എട്ട് താരങ്ങളെയാണ് ഗുജറാത്ത് ഒഴിവാക്കിയത്. അല്‍സാരി ജോസഫ്, ഒഡെയ്ന്‍ സ്മിത്ത്, ദസുന്‍ ഷനക എന്നിവരാണ് അതില്‍ പ്രമുഖര്‍. 

യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്വാന്‍ എന്നിവരും ടീമിലില്ല. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരേയും ടീമില്‍ നിലനിര്‍ത്തി. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ഒഴിവാക്കി. ജോഷ് ഹേസല്‍വുഡിനും ടീമില്‍ സ്ഥാനമില്ല. ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്ന്‍ പാര്‍നെല്‍ തുടങ്ങിയവര്‍ക്കും ടീമില്‍ സ്ഥാനമില്ല.

അതിനിടെ രാജസ്ഥാൻ റോയൽസിൽ നിന്നും പുറത്തുവരുന്ന വാർത്ത 2 മലയാളി താരങ്ങളെയടക്കം ടീമിൽ നിന്നും ഒഴിവാക്കി എന്നതാണ്. മൊത്തം ഒമ്പത് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയിരിക്കുന്നത്. മലയാളി താരങ്ങളായ അബ്ദുൾ ബാസിത്, കെ എം ആസിഫ് ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്. വിദേശ താരങ്ങളായ ജോ റൂട്ട്, ഒബെദ് മക്കോയ്, ജേസൺ ഹോൾഡർ എന്നിവരും ഈ സീസണിൽ രാജസ്ഥാന് വേണ്ടി പാ‍ഡ് കെട്ടില്ല. ആകാശ് വശിഷ്ട്, കുൽദീപ് യാദവ്, മുരുകൻ അശ്വിൻ, കെ സി കരിയപ്പ എന്നിവരേയും രാജസ്ഥാൻ ഒഴിവാക്കി. എന്നാൽ നായകനായി സഞ്ജു വി സാസണെ നിലനിർത്തിയിട്ടുണ്ട്.

ഔട്ടാക്കാന്‍ ശ്രമിച്ചത് ബാബറിന് പിടിച്ചില്ല! റിസ്‌വാനെ ബാറ്റുകൊണ്ട് അടിക്കാന്‍ ഓടി താരം - രസകരമായ വീഡിയോ