ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ നടന്ന ആറാം നമ്പര്‍ പിച്ചിലാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. 219 റണ്‍സാണ് ഈ പിച്ചിലെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോറെന്നതിനാല്‍ ഇന്നും വലിയ സ്കോര്‍ പിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അഹമ്മദാബാദ്: ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിര്‍ണായക ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. അതേസമയം, ഡല്‍ഹി പ്ലേയിംഗ് ഇലവനില്‍ നിന്ന് ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക് പുറത്തായി. മക്ഗുര്‍ഗ് ഇംപാക്ട് പ്ലേയറായി കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്.

ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ നടന്ന ആറാം നമ്പര്‍ പിച്ചിലാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. 219 റണ്‍സാണ് ഈ പിച്ചിലെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോറെന്നതിനാല്‍ ഇന്നും വലിയ സ്കോര്‍ പിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ പിച്ചില്‍ നടന്ന മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.

2024ൽ ആദ്യ 7 കളിയില്‍ 6 ജയവുമായി ഒന്നാമത്, 2025ൽ 2 ജയവുമായി എട്ടാമത്, രാജസ്ഥാന് ഇനിയെല്ലാം മരണപ്പോരാട്ടങ്ങൾ

ഒരാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് ഗുജറാത്ത് ഗ്രൗണ്ടിലിറങ്ങുന്നതെങ്കിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ സൂപ്പര്‍ ഓവര്‍ പോരാട്ടം ജയിച്ചാണ് ഡല്‍ഹി ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ജയിച്ചാല്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനത്ത് അമര്‍ന്നിരിക്കാമെങ്കില്‍ ഗുജറാത്തിന് ജയിച്ചാല്‍ ഡല്‍ഹിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ അവസരമുണ്ട്.

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, രവി ശ്രീനിവാസൻ സായ് കിഷോർ, പ്രസീദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൻ: അഭിഷേക് പോറെൽ, കരുണ് നായർ, കെ എൽ രാഹുൽ(പ), ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ(സി), അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ, മുകേഷ് കുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക