ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനത്തിന് തയാറാവാതിരുന്നത് ടീമിന് തിരിച്ചടിയായതോടെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ തോൽപിച്ചാല്‍ രാഷ്ട്രീയ സന്ദേശം നല്‍കാനാണ് മൊഹ്സിന്‍ നഖ്‌വി പാക് താരങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിലെ ഹസ്തദാന അപമാനത്തിന് മറുപടി നല്‍കാന്‍ പാകിസ്ഥാന്‍ ടീം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പാക് ടീമിന്‍റെ പരിശീലനത്തിനിടെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാൻ മൊഹ്സിന്‍ നഖ്‌വി നടത്തിയ മിന്നല്‍ സന്ദര്‍ശനമാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ദുബായിലെ ഐസിസി ആക്കാദമിയില്‍ പാകിസ്ഥാന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ അവിടേക്കെത്തിയ മൊഹ്സിന്‍ നഖ്‌വി താരങ്ങളോടും കോച്ച് മൈക്ക് ഹെസ്സണോടും ദീര്‍ഘനേരം സംസാരിച്ചിരുന്നു.

ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനത്തിന് തയാറാവാതിരുന്നത് ടീമിന് തിരിച്ചടിയായതോടെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ തോൽപിച്ചാല്‍ രാഷ്ട്രീയ സന്ദേശം നല്‍കാനാണ് മൊഹ്സിന്‍ നഖ്‌വി പാക് താരങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കളിക്കാരോടും കോച്ചിനോടും ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോടും ദീര്‍ഘനേരം സംസാരിച്ചശേഷമാണ് നഖ്‌വി മടങ്ങിയത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്നതിലുപരി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കൂടിയാണ് നഖ്‌വി. ഇന്ത്യയെ തോല്‍പിക്കാനായില്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കുന്നതിനായി പാക് താരങ്ങള്‍ 6-0 എന്ന ആംഗ്യം കാണമെന്ന് ചില കളിക്കാരില്‍ നിന്ന് നിര്‍ദേശമുണ്ടായതായും സൂചനയുണ്ട്.

നഖ്‌വിയുടെ നിര്‍ണായക ഇടപെടല്‍

ഐസിസി അക്കാദമിയിലെത്തിയ മൊഹ്സിന്‍ നഖ്‌വി ഐസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്ഥാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന്‍ ക്യാപ്റ്റനും കോച്ചുമായി ആന്‍ഡി പൈക്രോഫ്റ്റ് നടത്തിയ കൂടിക്കാഴ്ച ഫോണില്‍ പകര്‍ത്തിയ സംഭവത്തില് പാക് മീഡിയ മാനേജര്‍ക്കെതിരെ ഐസിസി അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ മത്സരത്തിന് മുമ്പ് നടത്താറുള്ള പതിവ് വാര്‍ത്താസമ്മേളനം പാകിസ്ഥാൻ ഒഴിവാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമും നേര്‍ക്കു നേര്‍ വന്നപ്പോള്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടോസിനുശഷവും ഇന്ത്യൻ താരങ്ങള്‍ മത്സരത്തില്‍ ഇന്ത്യ ജയിച്ച ശേഷവും പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയാറാവാതിരുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു.

YouTube video playerപാകിസ്ഥാനോട് പക്ഷപാതപരമായി പെരുമാറിയ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുമെന്ന് യുഎഇക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് പാകിസ്ഥാന്‍ ടീം ഭീഷണി ഉയര്‍ത്തുകയും ഒടുവില്‍ തിരക്കിട്ട കൂടിയാലോചനകള്‍ക്ക് ശേഷം പാകിസ്ഥാന്‍ കളിക്കാന്‍ തയാറാവുകയുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക