Asianet News MalayalamAsianet News Malayalam

ശരിയായ മാച്ച് വിന്നറാവാന്‍ പാണ്ഡ്യ ഒരു കാര്യം ശ്രദ്ധിക്കണം; ഉപദേശവുമായി സഹീര്‍ ഖാന്‍

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ഫിനിഷിംഗ് റോള്‍ ഭംഗിയായി നിറവേറ്റാന്‍ പാണ്ഡ്യക്ക് കഴിയും എന്ന് നിരവധി പേര്‍ വിലയിരുത്തുമ്പോള്‍ അദേഹത്തിന് ചെറിയൊരു ഉപദേശം നല്‍കുകയാണ് സഹീര്‍ ഖാന്‍. 

Hardik Pandya should improve one area as a true match winner says Zaheer Khan
Author
Sydney NSW, First Published Dec 8, 2020, 9:55 AM IST

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ഏകദിന- ടി20 പരമ്പരകളില്‍ സ്‌‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍റെയും ഫിനിഷറുടേയും റോള്‍ ഭംഗിയാക്കുകയാണ് ഹര്‍ദിക്. ശസ്‌ത്രക്രിയക്ക് ശേഷം ബൗള്‍ ചെയ്യാത്ത താരത്തെ ബാറ്റ്സ്‌മാനായി ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ നിരവധി പേര്‍ നെറ്റി ചുളിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ഫിനിഷിംഗ് റോള്‍ ഭംഗിയായി നിറവേറ്റാന്‍ പാണ്ഡ്യക്ക് കഴിയും എന്ന് നിരവധി പേര്‍ വിലയിരുത്തുമ്പോള്‍ അദേഹത്തിന് ചെറിയൊരു ഉപദേശം നല്‍കുകയാണ് സഹീര്‍ ഖാന്‍. 

വളരെ അനായാസമായി, ഡോട് ബോളുകളുടെ സമ്മര്‍ദമില്ലാതെയാണ് ഹര്‍ദിക് പാണ്ഡ്യ കളിക്കുന്നത്. വളരെ ആത്മവിശ്വാസം താരത്തിനുണ്ട്. ഏത് ഘട്ടത്തിലും സിക്‌സര്‍ പറത്താന്‍ കഴിവുള്ള താരം ബൗളറുടെ വീഴ്‌ചയ്‌ക്കായി കാത്തിരിക്കുന്നു. ബൗളര്‍ സമ്മര്‍ദത്തിലാണ് എന്ന് അദേഹത്തിന് കൃത്യമായി അറിയാം. പാണ്ഡ്യ ക്രീസിലുണ്ടെങ്കില്‍ ഏത് ബൗളര്‍ക്കും ഭീഷണിയായേക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണം

പാണ്ഡ്യയുടെ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും നമുക്കറിയാം. ടീമിന് വലിയൊരു മുതല്‍ക്കുട്ടാണ് താരം, ഒരു മാച്ച് വിന്നര്‍. എന്നാല്‍ ടീമിന് സന്തുലിതാവസ്ഥ നല്‍കാന്‍ ബൗളിംഗില്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ബാറ്റ് കൊണ്ട് മത്സരം മാറ്റിമറിക്കാന്‍ ഹര്‍ദിക്കിന് ഇപ്പോള്‍ കഴിയുന്നു. വലിയൊരു മാച്ച് വിന്നറായി ഹര്‍ദിക് മാറിക്കൊണ്ടിരിക്കുകയാണ് എന്നും ഇന്ത്യന്‍ മുന്‍ പേസര്‍ കൂട്ടിച്ചേര്‍ത്തു. 

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 വിജയിച്ച് ടീം ഇന്ത്യ പരമ്പര നേടിയപ്പോള്‍ മത്സരത്തിലെ താരമായി ഹര്‍ദിക് പാണ്ഡ്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിഡ്‌നിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റിന് 194 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ ഒരുവേള ഇന്ത്യ പ്രതിരോധത്തിലായെങ്കിലും ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു പാണ്ഡ്യ. 22 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമായി പുറത്താകാതെ 42 റണ്‍സെടുത്ത് പാണ്ഡ്യ രണ്ട് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യയെ പരമ്പര ജയത്തിലേക്ക് നയിക്കുകയായിരുന്നു. 

പൂജ്യത്തിന് പുറത്തായതിന്‍റെ ക്ഷീണം ഫീല്‍ഡിംഗില്‍ മാറ്റി പൃഥ്വി ഷാ; കാണാം അവിശ്വസനീയ ക്യാച്ച്

Follow Us:
Download App:
  • android
  • ios