ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ പന്തെറിഞ്ഞ ഉമ്രാന്‍(157 കിലോ മീറ്റര്‍) 24 വിക്കറ്റും വീഴ്ത്തി തിളങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് 22കാരനായ ഉമ്രാനെ ദക്ഷിണാഫ്രിക്കക്കെകിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെടുത്തത്. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉമ്രാന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
മുംബൈ: ഐപിഎല്ലില്‍(IPL 2022) അതിവേഗം കൊണ്ട് ഞെട്ടിച്ച പേസര്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik) പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെംഗ്‌സര്‍ക്കാര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ താന്‍ കണ്ട ഏറ്റവും മികച്ച ഭാവി വാഗ്ദാനമാണ് ഉമ്രാന്‍ മാലിക്കെന്ന് വെംഗ്സര്‍ക്കാര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനുള്ള പ്രകടനം ഉമ്രാന്‍ പുറത്തെടുത്തു കഴിഞ്ഞുവെന്നും വെംഗ്സര്‍ക്കാര്‍ വ്യക്തമാക്കി.

ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ പന്തെറിഞ്ഞ ഉമ്രാന്‍(157 കിലോ മീറ്റര്‍) 24 വിക്കറ്റും വീഴ്ത്തി തിളങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് 22കാരനായ ഉമ്രാനെ ദക്ഷിണാഫ്രിക്കക്കെകിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെടുത്തത്. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉമ്രാന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
ഐപിഎല്ലില്‍ പുറത്തെടുത്ത വേഗവും വിക്കറ്റ് വീഴ്ത്തുന്നതിലെ മികവും കണക്കിലെടുത്താല്‍ ഉമ്രാന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം അര്‍ഹിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ഉമ്രാനെ പോലൊരു യവതാരത്തിന് അരങ്ങേറ്റം കുറിക്കാന്‍ ഇതിലും വലിയ അവസരമില്ല.
നാലു മാസം തന്നാല്‍ അവനെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാക്കാം, യുവപേസറെക്കുറിച്ച് ഷമി
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച ഭാവി വാഗ്ദാനമാണ് അവന്‍. ഒരു പേസ് ബൗളര്‍ക്കുവേണ്ട അക്രമണോത്സുകതയും ശാരീരികക്ഷമതയും ഉമ്രാനുണ്ട്. അതുപോലെ പേസും കൃത്യതയും പാലിക്കാനും ഉമ്രാന് കഴിയുന്നുണ്ട്. ഉമ്രാന്‍ ദീര്‍ഘകാലം ഇന്ത്യക്കായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.