റെഹാന്റെ അരങ്ങേറ്റത്തിന് ഒരു പ്രത്യേകതയുണ്ട്. താരം പാകിസ്ഥാന്‍ വംശജനാണ്. റെഹാന്റെ അച്ഛന്‍ നയീം അഹമ്മദ് കറാച്ചിയിലാണ് ജനിച്ചത്. അച്ഛന്റെ ജന്മസ്ഥലത്ത് പാകിസ്ഥാനെതിരെ തന്നെ അരങ്ങേറാനുള്ള അപൂര്‍വ ഭാഗ്യമാണ് റെഹാന് ലഭിച്ചത്.
കറാച്ചി: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിലും പാകിസ്ഥാന് കാര്യങ്ങള്‍ അത്ര സുഗമമായിട്ടല്ല പോകുന്നത്. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ ഒന്നാം ദിനം 304ന് എല്ലാവരും പുറത്തായി. 78 റണ്‍സ് നേടിയ റണ്ണൗട്ടായ ബാബര്‍ അസമാണ് പാകിസ്ഥാന് തുണയായത്. ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ റെഹാന്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജാക്ക് ലീച്ചിന് നാല് വിക്കറ്റുണ്ട്. ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജോ റൂട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
സൗദ് ഷക്കീല്‍, ഫഹീം അഷ്‌റഫ് എന്നിവരെ പുറത്താക്കിയാണ് റെഹാന്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയത്. റെഹാന്റെ അരങ്ങേറ്റത്തിന് ഒരു പ്രത്യേകതയുണ്ട്. താരം പാകിസ്ഥാന്‍ വംശജനാണ്. റെഹാന്റെ അച്ഛന്‍ നയീം അഹമ്മദ് കറാച്ചിയിലാണ് ജനിച്ചത്. അച്ഛന്റെ ജന്മസ്ഥലത്ത് പാകിസ്ഥാനെതിരെ തന്നെ അരങ്ങേറാനുള്ള അപൂര്‍വ ഭാഗ്യമാണ് റെഹാന് ലഭിച്ചത്. പാകിസ്ഥാന് വേണ്ടി ഒരു ഏകദിനത്തില്‍ കളിച്ചിട്ടിട്ടുമുണ്ട് നയീം. പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. അരങ്ങേറ്റത്തിന് ഇന്ന് പാകിസ്ഥാനെതിരെ അരങ്ങേറുന്നിന് മുമ്പ് നയീം, റെഹാനെ ആലിംഗനം ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
അരങ്ങേറ്റത്തോടൊപ്പം ഒരു റെക്കോര്‍ഡ് കൂടി താരം അക്കൗണ്ടില്‍ ചേര്‍ത്തു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ക്രിക്കറ്ററാണ് റെഹാന്‍. കറാച്ചിയില്‍ അരങ്ങേറുമ്പോള്‍ റെഹാന്റെ പ്രായം 18 വര്‍ഷവും 126 ദിവസവും. 1949ല്‍ അരങ്ങേറ്റം നടത്തിയ ബ്രയാന്‍ ക്ലോസിന്റെ (18 വര്‍ഷവും 149 ദിവസവും) റെക്കോര്‍ഡാണ് റെഹാന്‍ മറികകടന്ന്. 1906ല്‍ തന്റെ 19-ം വയസില്‍ അരങ്ങേറിയ ജാക്ക് ക്രോഫോര്‍ഡ് മൂന്നാമനായി. ഡെന്നിസ് കോംപ്റ്റണ്‍ (19 വയസ് 83 ദിവസം), ബെന്‍ ഹോളിയോക്ക് (19 വയസ്, 269 ദിവസം) എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തായി.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റുകളും ഇംഗ്ലണ്ട് ജയിക്കുകയായിരുന്നു. നേരത്തെ, ടി20 പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.
ഞാന്‍ കളിച്ചത് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെ; മെസിയെക്കുറിച്ച് ഗവാര്‍ഡിയോള്‍
