ചില താരങ്ങള്‍ ടീമിനൊപ്പമല്ല കുടുംബത്തോടൊപ്പം വേറെ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബറോഡ: ഇന്ത്യൻ ടീമിലെ താരസംസ്കാരം അവസാനിപ്പിക്കാന്‍ ബിസിസിഐ പുറത്തിറക്കിയ 10 ഇന പെരുമാറ്റച്ചട്ടമാണിപ്പോള്‍ ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ചാ വിഷയം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ നടന്ന ചില അനിഷ്ട സംഭവങ്ങളാണ് ബിസിസിഐയുടെ കര്‍ശന നടപടിയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ ടീമിലെ ചില താരങ്ങളുടെ മോശം പ്രവണതകളെക്കുറിച്ച് കോച്ച് ഗൗതം ഗംഭീര്‍ നല്‍കിയ ഫീഡ് ബാക്ക് അനുസരിച്ചാണ് ബിസിസിഐ മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യൻ ടീമിലെ ഒരംഗം പേഴ്സണല്‍ കുക്കിനെയും കൊണ്ടാണ് വന്നിരുന്നതെന്നും മറ്റൊരു താരത്തിന്‍റെ കുട്ടികളെ നോക്കാനായി മുത്തശ്ശിയും സുരക്ഷാ ഉദ്യോഗസ്ഥനും കൂടെ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പുറമെ ചില താരങ്ങള്‍ ടീമിനൊപ്പമല്ല കുടുംബത്തോടൊപ്പം വേറെ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പേഴ്സണൽ കുക്ക്, സുരക്ഷാ ഉദ്യോഗസ്ഥൻ; ബിസിസിഐ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ കാരണമായത് ആ 2 താരങ്ങളെന്ന് റിപ്പോർട്ട്

ബിസിസിഐ ഇന്നലെ പുറത്തിറക്കിയ പെരുമാറ്റച്ചട്ടം അനുസരിച്ച് കളിക്കാരെല്ലാം ഒരു ഹോട്ടലില്‍ തന്നെ താമസിക്കണമെന്നും പരിശീലനത്തിനും മത്സരത്തിനുമെല്ലാം പോകുമ്പോള്‍ ഒരുമിച്ച് ടീം ബസില്‍ മാത്രമെ യാത്ര ചെയ്യാവു എന്നും പരിശീലം നേരത്തെ കഴിഞ്ഞാലും ഒരുമിച്ച് മാത്രമെ ടീം ഹോട്ടലിലേക്ക് മടങ്ങാവു എന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കളിക്കാരെല്ലാം ഒരുമിച്ച് താമസിക്കണമെന്ന വ്യവസ്ഥ ആരാണ് അട്ടിമറിച്ചതെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ ചോദിച്ചു. മുന്‍ കാലങ്ങളില്‍ എത്ര മഹാനായ താരമാണെങ്കിലും അയാള്‍ ടീമിനൊപ്പം ഒരേ ഹോട്ടലലിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ചില കളിക്കാര്‍ക്ക് പ്രത്യേക ഹോട്ടലില്‍ താമസിക്കാൻ ആരാണ് ആദ്യം അനുവാദം നല്‍കിയതെന്നും ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ ചോദിച്ചു.

'ചാമ്പ്യൻസ് ട്രോഫി ടീമിൽ അവനെ എടുക്കേണ്ടതാണ്, പക്ഷെ സാധ്യതയില്ല'; മലയാളി താരത്തെക്കുറിച്ച് ദിനേശ് കാര്‍ത്തിക്

താരങ്ങള്‍ സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദേശ പരമ്പരകളില്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നതിനും ബിസിസിഐ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക