'ഞാന്‍ തിരിച്ചുവരില്ലെന്ന് കരുതിയോ'?; ഇംഗ്ലണ്ടിനെ തകര്‍ത്തശേഷം വിമര്‍ശകര്‍ക്ക് മറുപടിയുമായി ബുമ്ര
പരിക്കുമൂലം ഒരുവര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ബുമ്രക്ക് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയും ഐപിഎല്ലും ഏഷ്യാ കപ്പുമെല്ലാം നഷ്ടമായിരുന്നു.

ലഖ്നൗ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ തുടര്‍ച്ചയായ ആറാം ജയം ആഘോഷിച്ചപ്പോള്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ ഓപ്പണിംഗ് സ്പെല്ലും മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയുായിരുന്നു. ഡേവിഡ് മലനും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഓപ്പണിംഗ് വിക്കറ്റില്‍ 30 റണ്‍സിലെത്തിച്ചപ്പോഴാണ് അടുത്തടുത്ത പന്തുകളില്‍ മലനെയും ജോ റൂട്ടിനെയും വീഴ്ത്തി ബുമ്പ ഇരട്ടപ്രഹരമേല്‍പ്പിച്ചത്. വാലറ്റത്ത് ഡേവിഡ് വില്ലിയെ മനോഹരമായൊരു യോര്‍ക്കറില്‍ മടക്കി ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചതും ബുമ്രയായിരുന്നു.
പരിക്കുമൂലം ഒരുവര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ബുമ്രക്ക് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയും ഐപിഎല്ലും ഏഷ്യാ കപ്പുമെല്ലാം നഷ്ടമായിരുന്നു. പരിക്കേറ്റ് പുറത്തായ കാലത്ത് ബുമ്ര ഐപിഎല്ലില്‍ മാത്രം കളിക്കുന്ന താരമാണന്നും ഇന്ത്യക്കായി കളിക്കാനിറങ്ങുമ്പോഴേക്കും പരിക്കേല്‍ക്കുമെന്ന പരിഹാസങ്ങളും ഉയര്‍ന്നിരുന്നു.
ആളുകളെ മണ്ടന്‍മാരാക്കരുത്; ലോകകപ്പിലെ ഡിആര്‍എസ് അബദ്ധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍
എന്നാല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞശേഷം ആറ് കളികളില്‍ 14 വിക്കറ്റുമായി ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയ ബുമ്ര സ്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കുനേരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചു. ക്രിക്കറ്റില്‍ നിന്ന് പുറത്തായ കാലത്ത് തനിക്കുനേരെ ഉയര്‍ന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം കേട്ടിരുന്നുവെന്നും തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്നും ഇംഗ്ലണ്ടിനെതിരായ മത്സരശേഷം ബുമ്ര സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.
എന്‍റെ ഭാര്യ സഞ്ജന ഗണേശന്‍ ടെലിവിഷന്‍ സ്പോര്‍ട്സ് അവതാരകയാണ്. അതുകൊണ്ടുതന്നെ എന്‍റെ കരിയറിനെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളും ഞാന്‍ ഇനി തിരിച്ചുവരാന്‍ പോകുന്നില്ലെന്ന വാദങ്ങളുമെല്ലാം ഞാനും കേട്ടിരുന്നു. അതൊന്നും കുഴപ്പമില്ല. ഇപ്പോള്‍ തിരിച്ചുവന്നല്ലോ, അതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. തിരിച്ചുവന്നു കഴിഞ്ഞപ്പോഴാണ് ഈ കളിയെ ഞാനെത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസിലാക്കിയത്. ഒന്നും വെട്ടിപ്പിടിക്കാനല്ല എന്‍റെ ശ്രമം. ഓരോ മത്സരവും ആസ്വദിച്ച് കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ബുമ്ര പറഞ്ഞു.
അവര്‍ മൂന്നുപേരാണ് എന്‍റെ ഹീറോസ്, ക്രിക്കറ്റിലെ ഇഷ്ടതാരങ്ങളെക്കുറിച്ച് ബാബര്‍ അസം
ഇന്ത്യക്കെതിരെ 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 129 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുമ്രയും നാലു വിക്കറ്റെടുത്ത ഷമിയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക