നല്ല നിലയില്‍ പോകുന്ന ഒരു ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ അത് ഡ്രഡിംഗ് റൂമിലെ പ്രശ്നങ്ങളെയാണ് കാണിക്കുന്നതെന്ന് മുഷ്‌താഖ് അഹമ്മദ്

ലാഹോര്‍: ഇന്ത്യന്‍ ടി20(Team India) ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിരാട് കോലി(Virat Kohli) പടിയിറങ്ങിയത് ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമെന്ന് പാകിസ്ഥാന്‍ മുന്‍ സ്‌പിന്നര്‍ മുഷ്‌താഖ് അഹമ്മദിന്‍റെ(Mushtaq Ahmed) ആരോപണം. കോലി ഉടന്‍ തന്നെ രാജ്യാന്തര ടി20യില്‍(T20I) നിന്ന് വിരമിക്കും എന്ന് മുഷ്‌താഖ് അവകാശപ്പെട്ടു. 

'വിജയിയായ ഒരു ക്യാപ്റ്റന്‍ താന്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിക്കുമ്പോള്‍ ടീമില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്നാണ് അത് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ ഡ്രസിംഗ് റൂമിനുള്ളില്‍ രണ്ട് സംഘങ്ങളുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മുംബൈ, ദില്ലി ഗ്രൂപ്പുകളാണത്' എന്നും മുഷ്‌താഖ് അഹമ്മദ് ജിയോ ന്യൂസ് ചാനലിനോട് പറഞ്ഞു. 

'കോലി ഉടന്‍ ടി20 വിടും'

'ഐപിഎല്ലില്‍ തുടരുമെങ്കിലും രാജ്യാന്തര ടി20കളില്‍നിന്ന് വിരാട് കോലി ഉടന്‍ വിരമിക്കും എന്നാണ് തോന്നുന്നത്. ടി20യില്‍ കോലി എല്ലാ കഴിവും പുറത്തെടുത്തു കഴിഞ്ഞുവെന്നാണ് തനിക്ക് തോന്നുന്നത്. ഐപിഎല്‍ കാരണമാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യ പരാജയപ്പെട്ടത് എന്ന് കരുതുന്നു. ലോകകപ്പിന് മുമ്പ് ദീര്‍ഘകാലം ബയോ-ബബിളിലായിരുന്നത് താരങ്ങളെ ക്ഷീണിതരാക്കി' എന്നും മുഷ്‌താഖ് കൂട്ടിച്ചേര്‍ത്തു. 

പാകിസ്ഥാനായി 52 ടെസ്റ്റും 144 ഏകദിനവും കളിച്ച മുഷ്‌താഖ് അഹമ്മദ് നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഹൈ-പെര്‍ഫോര്‍മന്‍സ് കേന്ദ്രത്തിലെ പരിശീലകനാണ്. 1989-2003 കാലഘട്ടത്തിലാണ് മുഷ്‌താഖ് പാക് കുപ്പായത്തില്‍ കളിച്ചത്. 

T20 World Cup | മുഖത്ത് തെല്ല് ആഹ്‌ളാദമില്ല! ജയിപ്പിച്ചിട്ടും ഏകനായിരുന്ന് ജയിംസ് നീഷം; കാരണമെന്ത്

ടി20 ലോകകപ്പിനൊടുവിലാണ് വിരാട് കോലി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. കോലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മ്മയെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കെ എല്‍ രാഹുലാണ് ഉപനായകന്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ്മയെ നായകനാക്കി ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. 

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്. 

T20 World Cup | ഓസ്‌ട്രേലിയക്കെതിരായ സെമി; പാകിസ്ഥാന് ആശങ്ക, മാലിക്കും റിസ്‌വാനും കളിക്കുന്ന കാര്യം സംശയം