പിച്ചുകളുടെ നിലവാരം അനുസരിച്ച് ആറ് വിഭാഗങ്ങളായാണ് ഐസിസി തരംതിരിച്ചിരിക്കുന്നത്. വളരെ നല്ലത്, നല്ലത്, ശരാശരി, ശരാശരിയിലും താഴെ, മോശം, കളിക്ക് അനുയോജ്യമല്ലാത്ത പിച്ച് എന്നിങ്ങനെയാണിത്. നാഗ്പൂരില്‍ മുമ്പ് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം രണ്ട് ദിവസം കൊണ്ട് തീര്‍ന്നതോടെ പിച്ചിന് മോശം മാര്‍ക്കിട്ട് ഐസിസിി സസ്പെന്‍ഡ് ചെയ്തിരുന്നു.
ദുബായ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സ്പിന്‍ പിച്ചുകള്‍ക്കെതിരെ ഓസ്ട്രേലിയന്‍ മാധ്യമങ്ങളും മുന്‍ താരങ്ങളും വിമര്‍ശനം ഉന്നയിക്കുന്നതിനിടെ നാഗ്പൂരിലെയും ദില്ലിയിലെയും പിച്ചുകള്‍ക്ക് മാര്‍ക്കിട്ട് ഐസിസി. രണ്ട് പിച്ചുകള്‍ക്കും ശരാശരി മാര്‍ക്കാണ് ഐസിസി മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഓസ്ട്രേലിയ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ നാഗ്പൂരിലെ സ്പിന്‍ പിച്ചിനെതിരെ ആണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയത്. എന്നാല്‍ നാഗ്പൂരിലെ പിച്ചിനും ഐസസി ശരാശരി മാര്‍ക്കിട്ടിട്ടുണ്ട്.
പിച്ചുകളുടെ നിലവാരം അനുസരിച്ച് ആറ് വിഭാഗങ്ങളായാണ് ഐസിസി തരംതിരിച്ചിരിക്കുന്നത്. വളരെ നല്ലത്, നല്ലത്, ശരാശരി, ശരാശരിയിലും താഴെ, മോശം, കളിക്ക് അനുയോജ്യമല്ലാത്ത പിച്ച് എന്നിങ്ങനെയാണിത്. നാഗ്പൂരില്‍ മുമ്പ് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം രണ്ട് ദിവസം കൊണ്ട് തീര്‍ന്നതോടെ പിച്ചിന് മോശം മാര്‍ക്കിട്ട് ഐസിസിി സസ്പെന്‍ഡ് ചെയ്തിരുന്നു.
കൈയകലെ വിജയം കൈവിട്ടു, പൊട്ടിക്കരഞ്ഞ് ഹര്‍മന്‍പ്രീത്; ആശ്വസിപ്പിക്കാനാകാതെ സഹതാരങ്ങള്‍-വീഡിയോ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നു മുതല്‍ ഇന്‍ഡോറില്‍ നടക്കും. ഒമ്പത് മുതല്‍ അഹമ്മദാബാദിലാണ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഇന്ത്യ 2-0ന് മുന്നിലെത്തി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു.
ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), K L Rahul, Shubman Gill, Cheteshwar Pujara, Virat Kohli, KS Bharat (wk), Ishan Kishan (wk), Ravichandran Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Shreyas Iyer, Suryakumar Yadav, Umesh Yadav and Jaydev Unadkat.