ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ ഒരു താരം. ശ്രീലങ്കക്കെതിരെ സമനിലയായ ആദ്യ ടെസ്റ്റില്‍ 88 റണ്‍സടിച്ച ലിറ്റണ്‍ ദാസ് മൂന്ന് സ്ഥാനം ഉയര്‍ന്ന് പതിനേഴാം സ്ഥാനത്തെത്തി. അതേസമയം, ശ്രീലങ്കക്കായി 199 റണ്‍സടിച്ച് തിളങ്ങിയ ഏയ്ഞ്ചലോ മാത്യൂസ് അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍(ICC Test Rankings) ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്ഥാനനഷ്ടമില്ല. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ(Rohit Sharma) എട്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ നായകന്‍ വിരാട് കോലിയും(Virat kohli) പത്താം സ്ഥാനത്ത് തുടരുന്നു. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടാമതും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്(Rishabh Pant) പതിനൊന്നാം സ്ഥാനത്താണ്.

നേട്ടം കൊയ്ത് ലങ്കയുടെയും ബംഗ്ലാദേശിന്‍റെയും താരങ്ങള്‍

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ ഒരു താരം. ശ്രീലങ്കക്കെതിരെ സമനിലയായ ആദ്യ ടെസ്റ്റില്‍ 88 റണ്‍സടിച്ച ലിറ്റണ്‍ ദാസ് മൂന്ന് സ്ഥാനം ഉയര്‍ന്ന് പതിനേഴാം സ്ഥാനത്തെത്തി. അതേസമയം, ശ്രീലങ്കക്കായി 199 റണ്‍സടിച്ച് തിളങ്ങിയ ഏയ്ഞ്ചലോ മാത്യൂസ് അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തി. ബംഗ്ലാ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം നാലും സ്ഥാനം മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തെത്തിയപ്പോള്‍ തമീം ഇഖ്ബാല്‍ എട്ട് സ്ഥാനം ഉയര്‍ന്ന് 27-ാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്താണ്.

Scroll to load tweet…

ബൗളിംഗ് റാങ്കിംഗില്‍ കമിന്‍സ് തന്നെ

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാമതും ജസ്പ്രീത് ബൂമ്ര മൂന്നാം സ്ഥാനത്തും തുടരുന്നു. മുഹമ്മദ് ഷമി പതിനാറാം സഥാനത്തും രവീന്ദ്ര ജഡേജ പതിനേഴാം സ്ഥാനത്തുമാണ്.

റെയ്‌നയുടെ വിധി ജഡ്ഡുവിനും? സിഎസ്‌കെയില്‍ രവീന്ദ്ര ജഡേജയുടെ ഭാവി സംബന്ധിച്ച് സൂചനയുമായി മുന്‍താരം

ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജ‍ഡേജ ഒന്നാമത്

ഓള്‍ റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തയപ്പോള്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ജേസണ്‍ ഹോള്‍ഡര്‍ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശേിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ നാലാമതുമാണ്.

'ശിഖര്‍ ധവാനെ ഒഴിവാക്കാനുള്ള കാരണം ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു'; വിശദീകരിച്ച് ബിസിസിഐ വൃത്തങ്ങള്‍