Asianet News MalayalamAsianet News Malayalam

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ-പാക് സെമി അല്‍പസമയത്തിനകം; ടോസ് പാകിസ്ഥാന്

അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് അയല്‍ക്കാര്‍ തമ്മിലുള്ളത്

icc under 19 world cup 2020 india u19 vs pakistan u19 semi live updates
Author
Potchefstroom, First Published Feb 4, 2020, 1:21 PM IST

പൊച്ചെഫെസ്‌ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ സെമി അല്‍പസമയത്തിനകം. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യന്‍ കൗമാരപട ഇറങ്ങുന്നത്. പാക് പ്ലേയിംഗ് ഇലവനിലും മാറ്റങ്ങളില്ല. 

അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് അയല്‍ക്കാര്‍ തമ്മിലുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ ഒന്‍പത് മത്സരങ്ങളില്‍ അഞ്ചില്‍ പാകിസ്ഥാനും നാലില്‍ ഇന്ത്യയും വിജയിച്ചു. ഇത്തവണ അപരാജിതരായി മുന്നേറുന്ന ടീം ഇന്ത്യക്ക് യശ്വസി ജയ്സ്വാളും രവി ബിഷ്നോയിയും കാര്‍ത്തിക് ത്യാഗിയുമാണ് പ്രധാനപോരാളികള്‍. ഇന്ത്യയെ പ്രിയം ഗാര്‍ഗും പാകിസ്ഥാനെ റൊഹൈല്‍ നാസീറും നയിക്കും. 

ഇന്ത്യന്‍ അണ്ടര്‍ 19 ടീം: യശ്വസി ജയ്സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ്, ധ്രുവ് ജൂരെല്‍, സിദ്ധേഷ് വീര്‍, അഥര്‍വ അന്‍കോലേക്കര്‍, രവി ബിഷ്നോയ്, സുശാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, ആകാശ് സിംഗ്. 

പാകിസ്ഥാന്‍ അണ്ടര്‍ 19 ടീം: ഹൈദര്‍ അലി, മുഹമ്മദ് ഹറൈറ, രൊഹൈല്‍ നാസിര്‍, ഫഹദ് മുനീര്‍, ഖാസിം അക്രം, മുഹമ്മദ് ഹാസിസ്, ഇര്‍ഫാന്‍ ഖാന്‍, അബാദ് അഫ്രിദി, താഹിര്‍ ഹുസൈന്‍, ആമിര്‍ അലി, മുഹമ്മദ് ആമിര്‍ ഖാന്‍.

 

Follow Us:
Download App:
  • android
  • ios