Asianet News MalayalamAsianet News Malayalam

U19 WC 2022 : ഇനി അണ്ടർ 19 ക്രിക്കറ്റ് പൂരദിനങ്ങള്‍; ഇന്ന് രണ്ട് മത്സരം, നാളെ ഇന്ത്യ മൈതാനത്ത്

ദക്ഷിണാഫ്രിക്ക , അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ

ICC Under 19 World Cup 2022 West Indies U19 vs Australia U19 Preview
Author
Guyana, First Published Jan 14, 2022, 9:35 AM IST

ഗയാന: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് (ICC Under 19 World Cup 2022 ) ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും (West Indies U19 vs Australia U19) ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും (Sri Lanka U19 vs Scotland U19) നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ എതിരാളികള്‍ നാളെ ദക്ഷിണാഫ്രിക്കയാണ്. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

പ്രതീക്ഷയോടെ ഇന്ത്യ

ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നാല് തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. 2016, 2020 വര്‍ഷങ്ങളില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായി. കഴിഞ്ഞ തവണ ബംഗ്ലാദേശിനോടാണ് ടീം പരാജയപ്പെട്ടത്.  ഇക്കുറി കപ്പുയർത്തുക എന്ന ലക്ഷ്യത്തോട് തന്നെയാണ് ഇന്ത്യ വിന്‍ഡീസില്‍ പറന്നിറങ്ങിയത്. 

ഇന്ത്യന്‍ ടീം: യഷ് ദുല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിംഗ്, ആഗ്രിഷ് രഘുവന്‍ഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിശാന്ത് സിദ്ദു, സിദ്ധാര്‍ത്ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍ എസ് ഹംഗര്‍ഗേക്കര്‍, വാസു വാട്‌സ്, വിക്കി ഒസ്ത്വല്‍, രവികുമാര്‍, ഗാര്‍വ് സാങ്‌വാന്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: റിഷിത് റെഡ്ഡി, ഉദയ് സഹരണ്‍, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാദ്യായ്, പി എം സിംഗ് റാത്തോര്‍.

SA vs IND : '11 പേ‍ർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നു'; വിവാദ ഡിആ‍ർഎസില്‍ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ

Follow Us:
Download App:
  • android
  • ios