Asianet News MalayalamAsianet News Malayalam

ബൗൾ ചെയ്യുന്നില്ലെങ്കിൽ ഹർദ്ദിക് പാണ്ഡ്യയെ ഏകദിന, ടി20 ടീമുകളിലേക്കും പരി​ഗണിക്കരുതെന്ന് മുൻ സെലക്ടർ

നിലവിലെ സാഹചര്യത്തിൽ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രം ഹർദ്ദിക്കിന് ഏകദിനങ്ങളിലും, ടി20യിലും പ്ലേയിം​ഗ് ഇലവനിൽ ഇടം നൽകുന്നത് ശരിയല്ലെന്നും ശരൺദീപ് സിം​ഗ്

If Hardik Pandya Can't Bowl he Doesn't Fit Into Playing XI Even In ODIs, T20Is  says former selector
Author
Mumbai, First Published May 15, 2021, 1:38 PM IST

മുംബൈ: ബൗൾ ചെയ്യാനാവില്ലെങ്കിൽ ഹർദ്ദിക് പാണ്ഡ്യയെ ഏകദിന, ടി20 ടീമുകളിലേക്കും പരി​ഗണിക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സെലക്ടറായ ശരൺദീപ് സിം​ഗ്. ബൗൾ ചെയ്യാനാവില്ല എന്നതിനാൽ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്ന് ഹർദ്ദികിനെ ഒഴിവാക്കാനുള്ള സെലക്ടർമാരുടെ തീരുമാനം ശരിയായിരുന്നുവെന്നും ശരൺദീപ് സിം​ഗ് പറഞ്ഞു.

2019ൽ പുറത്തേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഹർദ്ദിക് പിന്നീട് ടീമിൽ തിരിച്ചെത്തിയെങ്കിലും സ്ഥിരമായി പന്തെറിഞ്ഞിരുന്നില്ല. ഐപിഎല്ലിലും മുംബൈക്കായി ഹർദ്ദിക് ഒറ്റ ഓവർ പോലും എറിഞ്ഞില്ല. ഈ സാഹചര്യത്തിൽ  നിലവിൽ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രമാണ് ​ഹർദ്ദിക്കിനെ ഏകദിന, ടി20 ടീമുകളിൽ പരി​ഗണിച്ചിരുന്നത്. എന്നാൽ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രം ഹർദ്ദിക്കിന് ഏകദിനങ്ങളിലും, ടി20യിലും പ്ലേയിം​ഗ് ഇലവനിൽ ഇടം നൽകുന്നത് ശരിയല്ലെന്നാണ് ശരൺദീപ് സിം​ഗിന്റെ നിലപാട്.

അക്സർ പട്ടേൽ, വാഷിം​ഗ്ടൺ സുന്ദർ എന്നീ ഓൾ റൗണ്ടർമാർ ഇപ്പോൾ ടീമിലുണ്ട്. പുറമെ രവീന്ദ്ര ജഡേജ തിരിച്ചെത്തുകയും ചെയ്തു. ഷർദ്ദുൽ ഠാക്കൂറിനെയും ഓൾ റൗണ്ടറായി പരി​ഗണിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ ഹർദ്ദിക്കിന് ഏകദിന, ടി20 ടീമുകളിൽ ബാറ്റ്സ്മാനെന്ന നിലയിൽ മാത്രം ഇടം നൽകാനാവില്ല.

ഓപ്പണർ പൃഥ്വി ഷായെ ഇം​ഗ്ലണ്ട് പരമ്പരക്കുള്ള ടീമിലേക്ക് പരി​ഗണിക്കാമായിരുന്നുവെന്നും ശരൺദീപ് സിം​ഗ് വ്യക്തമാക്കി. മുമ്പ് ഇന്ത്യക്കായി സെവാ​ഗ് പുറത്തെടുത്ത പ്രകടനം ആവർത്തിക്കാൻ കെൽപ്പുള്ള താരമാണ് പൃഥ്വി ഷാ. ഓസ്ട്രേലിയൻ പര്യടനത്തിൽ തിളങ്ങാതിരുന്ന ഷാ തന്റെ ബാറ്റിം​ഗിലെ പിഴവുകൾ പരിഹരിച്ച് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും റൺസടിച്ചു കൂട്ടുകയും ചെയ്തു. ഇത്തരം പ്രതിഭകളെ അത്ര പെട്ടെന്ന് മാറ്റിനിർത്താനാവില്ലെന്നും അവർക്ക് ശരിയായ പിന്തുണ നൽകുകയാണ് വേണ്ടതെന്നും ശരൺദീപ് സിം​ഗ് വ്യക്തമാക്കി.

ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഓപ്പണർമാരായി രോഹിത് ശർമയെയും ശുഭ്മാൻ ​ഗില്ലിനെയും സെലക്ടർമാർ നിലനിർത്തിയപ്പോൾ റിസർവ് ഓപ്പണറായി ടീമിലെടുത്തത് അഭിമന്യു ഈശ്വരനെ ആയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios