എതിർ ടീമിലെ കളിക്കാർ നമ്മുടെ ടീമിലെ ആരോടെങ്കിലും മോശമായി സംസാരിച്ചാൽ അതിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഞങ്ങളെല്ലാവരും ഒരേമനസോടെ തയാറായിരിക്കും. ടീമിലെ ഏതെങ്കിലും ഒരു കളിക്കാരനെ മാത്രമാണ് എതിർ ടീം ലക്ഷ്യം വെച്ചതെങ്കിലും ബാക്കി 10 പേരും അതിന് മറുപടി നൽകിയിരിക്കുമെന്നുറപ്പാണ്. അതാണ് ഞങ്ങളുടെ ടീം സ്പിരിറ്റ്.
ലോർഡ്സ്: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങളുടെ വാക്പോരിനെക്കുറിച്ച് പ്രതികരിച്ച് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പണർ കെ എൽ രാഹുൽ. സമ്മാനദാനച്ചടങ്ങിനുശേഷം ഇരു ടീമിലെയും കളിക്കാർ തമ്മിലുണ്ടായ വാക്പോരിനെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുലിന്റെ പ്രതികരണം ശ്രദ്ധേയമായി.
ഞങ്ങളിലൊരാളോട് ഉടക്കിന് വന്നാൽ എല്ലാവരും ചേർന്ന് അത് തിരിച്ചു തരും. കാരണം ഞങ്ങളിരാളോട്
കൊമ്പുകോർക്കുന്നത് ടീമിലെ മറ്റ് 10 പേരോടും കൊമ്പുകോർക്കുന്നതിന് തുല്യമാണ്. ഇരുടീമുകളും വിജയം കൊതിച്ചിരുന്നു. അപ്പോൾ രണ്ട് ടീമുകളുടെ ഭാഗത്തു നിന്നും ഇത്തരം വാക്പോരുകളുണ്ടാകുക സ്വാഭാവികമാണ്. അതാണ് ടെസ്റ്റ് ക്രിക്കറ്റ്.

പിന്നെ എതിർ ടീമിലെ കളിക്കാർ നമ്മുടെ ടീമിലെ ആരോടെങ്കിലും മോശമായി സംസാരിച്ചാൽ അതിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഞങ്ങളെല്ലാവരും ഒരേമനസോടെ തയാറായിരിക്കും. ടീമിലെ ഏതെങ്കിലും ഒരു കളിക്കാരനെ മാത്രമാണ് എതിർ ടീം ലക്ഷ്യം വെച്ചതെങ്കിലും ബാക്കി 10 പേരും അതിന് മറുപടി നൽകിയിരിക്കുമെന്നുറപ്പാണ്. അതാണ് ഞങ്ങളുടെ ടീം സ്പിരിറ്റ്-രാഹുൽ പറഞ്ഞു.
നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിനിൽ ബാറ്റിംഗിനെത്തിയ ജെയിംസ് ആൻഡേഴ്സണെ ബൗൺസറുകളെറിഞ്ഞ് ബുമ്ര ഭയപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയെന്നൊണം ബുമ്ര ക്രീസിലെത്തിയപ്പോൾ ഇംഗ്ലീഷ് പേസർമാർ ബൗൺസറുകളെറിഞ്ഞ് പ്രകോപിപ്പിച്ചു. ബൗളിംഗിനിടെ മാർക്ക് വുഡും ജോസ് ബട്‌ലറും ബുമ്രയെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു.
ഇന്ത്യൻ ഇന്നിംഗ്സിന്റെ 91-ാം ഓവറിലായിരുന്നു ബുമ്രയും ഇംഗ്ലീഷ് താരങ്ങളും തമ്മിലുള്ള വാക് പോര് നടന്നത്. രണ്ട് തവണ ബൗൺസർ ഹെൽമറ്റിലിടിച്ചെങ്കിലും ബുമ്ര പിൻമാറാൻ തയാറാല്ലായിരുന്നു. ഇതോടെയാണ് വാക്കുകൾകൊണ്ടുള്ള പ്രകോപനവുമായി ജോസ് ബട്ലറും മാർക്ക് വുഡും എത്തിയത്. എന്നാൽ താൻ പന്തിന്റെ വേഗത്തെക്കുറിച്ചല്ല പരാതി പറഞ്ഞതെന്ന് ബുമ്ര ബട്‌ലറോടും വുഡിനോടും പറഞ്ഞു. ഇവരുടെ സംഭാഷണത്തിനിടിയിലേക്ക് മുഹമ്മദ് ഷമി കൂടി എത്തിയതോടെ അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കി.

തിരിച്ചടിയെന്നോണം ഇംഗ്ലീഷ് ഇന്നിംഗ്സിനിടെ ഇന്ത്യന്‍ ടീമും എതിരാളികളെ പ്രകോപിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു. ബട്ലർ ബാറ്റ് ചെയ്യുമ്പോൾ ഇത് വൈറ്റ് ബോൾ ക്രിക്കറ്റല്ലെന്ന് കളിയാക്കുന്ന കോലിയുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. എന്നാൽ കളിക്കളത്തിലെ ചൂടന്‍ പ്രതികരണങ്ങള്‍ പ്രചോദനമാണെന്നായിരുന്നു മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ വിരാട് കോലി അഭിപ്രായം.
നേരത്തെ ഇന്ത്യൻ ബാറ്റിംഗിനിടെ വിരാട് കോലിയും ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണും തമ്മിൽ വാക് പോരിലേർപ്പെട്ടിരുന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ 17-ാം ഓവറില്‍ ആന്‍ഡേഴ്‌സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ ആന്‍ഡേഴ്‌സണ്‍ കോലിയോട് എന്തോ പറഞ്ഞു.''നിങ്ങളെന്നോട് തര്‍ക്കിക്കാന്‍ മാത്രം, ഇത് നിങ്ങളുടെ നാശംപിടിച്ച വീട്ടുമുറ്റമല്ല എന്ന് കോലി മറുപടി നൽകിയിരുന്നു. പിന്നീട് അതേ ഓവറിൽ വീണ്ടും കോലി ആന്‍ഡേഴ്‌സണിനോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ''പ്രായമായ ആളുകളെ പോലെ നിങ്ങളിങ്ങനെ കലപില കലപില പറഞ്ഞുകൊണ്ടിരിക്കും.'' കോലി പറഞ്ഞത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു എന്നായിരുന്നു കോലിയുടെ മറുപടി.
