Asianet News MalayalamAsianet News Malayalam

ആര്‍ക്കാണ് രോഹിത്തിനെയും കോലിയേയും തമ്മിലടിപ്പിക്കേണ്ടത്? മനംകവര്‍ന്ന് ഇരുവരുടെയും ആലിംഗനം, വിജയാഘോഷം- വീഡിയോ

അഞ്ചാം പന്തില്‍ ഹാര്‍ദിക് ബൗണ്ടറി നേടി ഇന്ത്യയെ ജയിപ്പിക്കുമ്പോള്‍ പരസ്‌പരം ആലിംഗനം ചെയ്‌ത് ആഹ്‌ളാദം പങ്കിടുകയായിരുന്നു ഇരുവരും

IND vs AUS 3rd T20I Watch Virat Kohli Rohit Sharma staircase celebration wins fans heart
Author
First Published Sep 26, 2022, 11:12 AM IST

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലി-രോഹിത് ശര്‍മ്മ ശീതയുദ്ധമെന്ന് നമ്മള്‍ പലകുറി വാര്‍ത്തകള്‍ കേട്ടതാണ്. എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണുകള്‍ തന്നെയാണ് ഇരുവരും. രോഹിത് നയിക്കുന്ന ടീമില്‍ കോലിയുടെ അഭിപ്രായങ്ങള്‍ക്കും ഏറെ മതിപ്പുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. രോഹിത്-കോലി ശീതസമരം വെറും കെട്ടുകഥയോ? ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20ക്ക് ശേഷമുള്ള വിജയാഘോഷം കണ്ടാല്‍ ഇരുവരും തമ്മില്‍ സൗഹൃദത്തിന്‍റെ പേരിലുള്ള നേരിയ പിണക്കം പോലുമില്ല എന്നാണ് തോന്നുക. 

ഹൈദരാബാദ് ടി20യില്‍ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 11 വേണ്ടപ്പോള്‍ വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. ഡാനിയേല്‍ സാംസിന്‍റെ ആദ്യ പന്തില്‍ കോലി സിക്‌സര്‍ നേടിയപ്പോള്‍ രണ്ടാം പന്തില്‍ ഫിഞ്ചിന്‍റെ ക്യാച്ചില്‍ പുറത്തായി. എന്നാല്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കോലി അങ്ങോട്ടുള്ള സ്റ്റെപ്പുകളില്‍ ആകാംക്ഷയോടെ ഇരുന്നു. ക്യാപ്റ്റന്‍ രോഹിത്തും പേസര്‍ ഹര്‍ഷല്‍ പട്ടേലുമുണ്ടായിരുന്നു അരികെ. അഞ്ചാം പന്തില്‍ ഹാര്‍ദിക് ബൗണ്ടറി നേടി ഇന്ത്യയെ ജയിപ്പിക്കുമ്പോള്‍ പരസ്‌പരം ആലിംഗനം ചെയ്‌ത് ആഹ്‌ളാദം പങ്കിടുകയായിരുന്നു ഇരുവരും. തൊട്ടുമുമ്പ് പുറത്തായി എത്തിയ കോലിയെ ഗംഭീര ഇന്നിംഗ്‌സിന്‍റെ പേരില്‍ രോഹിത് പ്രശംസിക്കുന്നതും കാണാമായിരുന്നു. കാണാം ഇരു ദൃശ്യങ്ങളും. 

ബാറ്റ് കൊണ്ട് വിരാട് കോലി നിര്‍ണായകമായപ്പോള്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ഓസീസിനെതിരായ മൂന്നാം ടി20 വിജയിച്ച് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ ഓസീസ് നാല് വിക്കറ്റിന് വിജയിച്ചതിന് ശേഷം നാഗ്‌പൂരിലും ഹൈദരാബാദിലും ആറ് വിക്കറ്റ് ജയവുമായി തിരിച്ചുവരികയായിരുന്നു ടീം ഇന്ത്യ. ഹൈദരാബാദിലെ മൂന്നാം ടി20യില്‍ 187 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. സൂര്യകുമാര്‍ യാദവ്(36 പന്തില്‍ 69), വിരാട് കോലി(48 പന്തില്‍ 63), അക്‌സര്‍ പട്ടേല്‍(33ന് മൂന്ന് വിക്കറ്റ്) എന്നിവരാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കൈ മത്സരത്തിലെയും അക്‌സര്‍ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഡെത്ത് ഓവര്‍ ബൗളിംഗ് പ്രശ്‌നം തന്നെ; ഒടുവില്‍ തുറന്നുസമ്മതിച്ച് രോഹിത് ശര്‍മ്മ

Follow Us:
Download App:
  • android
  • ios