അഞ്ചിന് 326 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റും നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 445 റണ്‍സിന് പുറത്ത്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ 400 കടത്തിയത്. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാന്‍ (62), ദ്രുവ് ജുറല്‍ (46), ആര്‍ അശ്വിന്‍ (37), ജസ്പ്രിത് ബുമ്ര () നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് നാല് വിക്കറ്റ് വീഴ്ത്തി. റെഹാന്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.

അഞ്ചിന് 326 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റും നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍ മാത്രമാണ് കുല്‍ദീപ് കൂട്ടിചേര്‍ത്തത്. ജഡേജയും തുടക്കത്തില്‍ മടങ്ങി. വ്യക്തിഗത സ്‌കോറിനോട് രണ്ട് മാത്രമാണ് ജഡേജയ്ക്ക് കൂട്ടിചേര്‍ക്കാനായത്. റൂട്ടിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങുന്നത്. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. 

തകര്‍പ്പന്‍ സെഞ്ചുറിയിലും വലിയ ആഘോഷമാക്കാതെ രവീന്ദ്ര ജഡേജ! കാരണം കണ്ടെത്തി ക്രിക്കറ്റ് ലോകം -വീഡിയോ

തുടര്‍ന്ന് ക്രീസിലൊന്നിച്ച ജുറല്‍ - അശ്വിന്‍ കൂട്ടുകെട്ട് നിര്‍ണായകമായി. 77 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ജുറല്‍ അരങ്ങേറ്റക്കാരന്റെ ബുദ്ധിമുട്ടൊന്നും കാണിക്കാതെ ബാറ്റ് വീശി. എന്നാല്‍ അശ്വിനെ ആന്‍ഡേഴ്‌സണിന്റെ കൈകളിലെത്തിച്ച് റെഹാന്‍ ബ്രേക്ക് ത്രൂ നല്‍കി. ജൂറലിനേയും റെഹാന്‍ തന്നെ വീഴ്ത്തി. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതാണ് ജുറലിന്റെ ഇന്നിംഗ്‌സ്. വാലറ്റത്ത് ബുമ്രയും ഉത്തരവാദിത്തം കാണിച്ചു. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് ബുമ്രയുടെ ഇന്നിംഗ്‌സ്. വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 

തുടക്കം ഞെട്ടലോടെ

ടോസിലെ ഭാഗ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സടിച്ചെങ്കിലും നാലാം ഓവറില്‍ 10 പന്തില്‍ 10 റണ്‍സെടുത്ത യശസ്വിയെ സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് മാര്‍ക്ക് വുഡ് ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാന്‍ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. സ്‌കോര്‍ ബോര്‍ഡിര്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒമ്പത് നേരിട്ടെങ്കിലും റണ്‍സൊന്നുമെടുക്കാതെ ഗില്‍ മടങ്ങി. മാര്‍ക്ക് വുഡിന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റ് വെച്ച ഗില്‍ വിക്കറ്റിന് പിന്നില്‍ ഫോക്‌സിന്റെ കൈകളിലൊതുങ്ങി. തുടക്കത്തിലെ രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത് സ്പിന്നര്‍ ടോം ഹാര്‍ട്ലിയാണ്. രജത് പാടീദാറിനെ കവറില്‍ ബെന്‍ ഡക്കറ്റിന്റെ കൈകളിലെത്തിച്ചാണ് ഹാര്‍ട്ലി തുടക്കത്തിലെ ഞെട്ടിച്ചത്. അസാധാരമായി കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച പാടീദാര്‍ കവറില്‍ പിടികൊടുക്കുകയായിരുന്നു.

രോഹിത്തിന്റെയും ജഡേജയുടെയും രക്ഷാപ്രവര്‍ത്തനം

മൂന്ന് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേര്‍ന്ന് കരകയറ്റി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് സ്പിന്നര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചു. ഇതിനിടെ ടോം ഹാര്‍ട്ലിയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്‍കിയ പ്രയാസമേറിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടു. ഇന്ത്യന്‍ സ്‌കോര്‍ 50ല്‍ നില്‍ക്കെയായിരുന്നു ഇത്. പിന്നാലെ ആന്‍ഡേഴ്‌സന്റെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. പിന്നീട് ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 71 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് 157 പന്തില്‍ സെഞ്ചുറിയിലെത്തി. ആദ്യ ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് വിയര്‍ത്തു.

92 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കിവീസിന് ചരിത്ര പരമ്പര; വില്യംസണ് സെഞ്ചുറി

ചായക്ക് ശേഷം സെഞ്ചുറി തികച്ച രോഹിത് ഒടുവില്‍ മാര്‍ക്ക് വുഡിന്റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ പുറത്തായി. പിന്നീടെത്തിയ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റക്കാരന്റെ പതര്‍ച്ചയില്ലാതെ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ സുരക്ഷിത സ്‌കോറിലേക്ക് നീങ്ങി. ഇന്ത്യക്കായി അരങ്ങേറ്റ താരം നേടുന്ന അതിവേഗ ഫിഫ്റ്റി(48) പന്തില്‍ സ്വന്തമാക്കിയ സര്‍ഫറാസ് ആദ്യ ദിനം കളി അസാനിക്കുന്നതിന് തൊട്ടു മുമ്പ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 62റണ്‍സെടുത്ത് സര്‍ഫറാസ് പുറത്തായശേഷം 198 പന്തില്‍ സെഞ്ചുറിയിലെത്തിയ ജഡേജ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ആദ്യദിനം 326ല്‍ എത്തിച്ചു.