ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്‍റെ ഗംഭീര ജയം നേടിയ ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന് വീഴ്‌ത്തി തിരിച്ചടിക്കുകയായിരുന്നു ടീം ഇന്ത്യ. 

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ മുന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വി വഴങ്ങിയതിനാല്‍ പരമ്പരയില്‍ ഒപ്പമെത്തുന്നതിനൊപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധ്യത നിലനിര്‍ത്താനും ജയം അനിവാര്യമായിരുന്നു. 317 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടി കോലിപ്പട രണ്ട് ലക്ഷ്യങ്ങളും സുന്ദരമാക്കി. 

ഇന്ത്യ വീണ്ടും രണ്ടാമത്

തകര്‍പ്പന്‍ ജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇതേസമയം ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് തെന്നിവീണു. ഒന്നാമത് നില്‍ക്കുന്ന ന്യൂസിലന്‍ഡിന് 70.0 പോയിന്‍റും രണ്ടാമതുള്ള ഇന്ത്യക്ക് 69.7 പോയിന്‍റും മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 69.2 പോയിന്‍റുമാണുള്ളത്. അതേസമയം 67.0 പോയിന്‍റാണ് നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനുള്ളത്. 

Scroll to load tweet…

ഇനി ഇന്ത്യയുടെ സാധ്യതകള്‍

ഇംഗ്ലണ്ടിനെതിരായ പരമ്പര 2-1നോ 3-1നോ നേടിയാല്‍ ടീം ഇന്ത്യ ഫൈനലില്‍ കിവികളുടെ എതിരാളികളാവും. അതേസമയം 3-1ന് ജയിക്കാതെ ഇംഗ്ലണ്ടിന് സാധ്യതയില്ല. പരമ്പരയില്‍ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും അവര്‍ ജയിക്കണം എന്ന് ചുരുക്കം. ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഓസ്‌ട്രേലിയയും കടുത്ത മത്സരരംഗത്തുണ്ട്. ഇന്ത്യക്കെതിരായ പരമ്പര 2-1ന് ഇംഗ്ലണ്ട് ജയിക്കുകയോ 1-1, 2-2 എന്ന നിലയില്‍ സമനില ആയാലോ ഓസ്‌ട്രേലിയ കലാശപ്പോരിന് ഇടംനേടും. 

Scroll to load tweet…

അക്‌സറിന് അഞ്ച് വിക്കറ്റ്, അശ്വിന്‍റെ സിംഹഗര്‍ജ്ജനം; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം