കാരണം,ഹോങ്കോങിനെതിരെ എല്ലാവരും പിച്ചിനെ പഴിച്ചുകൊണ്ടിരുന്നപ്പോള്‍ ക്രീസിലെത്തിയപാടെ അടിച്ചു തകര്‍ത്ത സൂര്യകുമാറിന്‍റെ പ്രകടനം, അത് പ്രത്യേക കഴിവുള്ളവര്‍ക്ക് മാത്രം കഴിയുന്നതാണ്.
ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടണമെങ്കില്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗിനെ ആശ്രയിച്ചെ പറ്റൂവെന്ന് മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗവാസ്കര്‍. ഇന്ത്യന്‍ ടീം ലൈനപ്പില്‍ ഇഷ്ടപ്പെട്ട ബാറ്റിംഗ് പൊസിഷന്‍ തെരഞ്ഞെടുക്കാന്‍ സൂര്യകുമാറിന് അവസരം നല്‍കണമെന്നും സ്പോര്‍ട്സ് 18ന് നല്‍കിയ അഭിമുഖത്തില്‍ രോഹന്‍ ഗവാസ്കര്‍ വ്യക്തമാക്കി.
ഞാനിത് കുറച്ചുകാലമായി പറയുന്നു, ഇന്ത്യ ലോകകപ്പ് ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് സൂര്യകുമാറിന് ചുറ്റും കെട്ടി ഉയര്‍ത്തണം. അതുകൊണ്ടുതന്നെ സൂര്യകുമാറിനോട് അദ്ദേഹത്തിന്‍റെ ഇഷ്ട ബാറ്റിംഗ് പൊസിഷനേതാണെന്ന് ചോദിച്ച് ആ സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ അനുവദിക്കണം. കാരണം, ഏത് പൊസിഷനിലാണ് തനിക്ക് കൂടുതല്‍ സംഭാവന ചെയ്യാനും പ്രഭാവം ചെലുത്താനും പറ്റുക എന്നത് സൂര്യകുമാറിനെ പറയാന്‍ കഴിയൂ. കാരണം, നമ്മള്‍ അദ്ദേഹത്തെ ഓപ്പണ്‍ ചെയ്യിച്ചിട്ടുണ്ട്. മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം ബാറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ട്, ഓപ്പണ്‍ ചെയ്താലാണോ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറങ്ങിയാലാണോ എതിരാളികള്‍ കൂടുതല്‍ പ്രതിരോധത്തിലാക്കാനാവുക എന്നത് അദ്ദേഹത്തോട് ടീം മാനേജ്മെന്‍റ് ചോദിക്കണം. കാരണം,ഹോങ്കോങിനെതിരെ എല്ലാവരും പിച്ചിനെ പഴിച്ചുകൊണ്ടിരുന്നപ്പോള്‍ ക്രീസിലെത്തിയപാടെ അടിച്ചു തകര്‍ത്ത സൂര്യകുമാറിന്‍റെ പ്രകടനം, അത് പ്രത്യേക കഴിവുള്ളവര്‍ക്ക് മാത്രം കഴിയുന്നതാണ്.
അതുകൊണ്ടുതന്നെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളിലെ ആണിക്കല്ലാണ് സൂര്യകുമാര്‍ യാദവ്. അതുകൊണ്ടുതന്നെ സൂര്യകുമറിനെ ചുറ്റിപ്പറ്റിയായിരിക്കും ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെന്നും ോരഹന്‍ ഗവാസ്കര്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ 26 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യകുമാര്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ഏഷ്യാ കപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് സൂപ്പര്‍ ഫോറിലെത്തിയ ഇന്ത്യ ഞായറാഴ്ച പാക്കിസ്ഥാനെ നേരിടും.
'പക അത് വീട്ടാനുള്ളതാണ്'; ബംഗ്ലാ കടുവകളെ വീഴ്‌ത്തി ലങ്കന്‍ താരത്തിന്‍റെ നാഗ നൃത്തം- വീഡിയോ വൈറല്‍
