Asianet News MalayalamAsianet News Malayalam

സ്പിന്നര്‍മാരുടെ ആധിപത്യം! ലഖ്‌നൗവില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

കൃത്യമായ ഇടവേളകളില്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തികൊണ്ടിരുന്നതാണ് ഇന്ത്യക്ക് തുണയായത്. മുന്‍നിര കളി മറന്നപ്പോള്‍ അഞ്ചിന് 60 എന്ന നിലയിലേക്ക് വീണിരുന്നു ന്യൂസിലന്‍ഡ്. ഫിന്‍ അലന്‍ (11), ഡെവോണ്‍ കോണ്‍വെ (11), മാര്‍ക് ചാപ്മാന്‍ (14), ഗ്ലെന്‍ ഫിലിപ്‌സ് (5), ഡാരില്‍ മിച്ചല്‍ (8), മൈക്കല്‍ ബ്രേസ്‌വെല്‍ (14) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല.

India need 100 run to win against New Zealand in second T20
Author
First Published Jan 29, 2023, 8:48 PM IST

ലഖ്‌നൗ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ സ്പിന്നര്‍മാര്‍ കളം വാണപ്പോള്‍ ഇന്ത്യക്ക് 100 റണ്‍സിന്റെ കുഞ്ഞന്‍ വിജയക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ കിവീസിനെതിരെ ഇന്ത്യയുടെ നാല് സ്പിന്നര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 20 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താം. ആദ്യ മത്സരത്തില്‍ 21 റണ്‍സിനാണ് ന്യൂസിലന്‍ഡ് ജയിച്ചത്. 

കൃത്യമായ ഇടവേളകളില്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തികൊണ്ടിരുന്നതാണ് ഇന്ത്യക്ക് തുണയായത്. മുന്‍നിര കളി മറന്നപ്പോള്‍ അഞ്ചിന് 60 എന്ന നിലയിലേക്ക് വീണിരുന്നു ന്യൂസിലന്‍ഡ്. ഫിന്‍ അലന്‍ (11), ഡെവോണ്‍ കോണ്‍വെ (11), മാര്‍ക് ചാപ്മാന്‍ (14), ഗ്ലെന്‍ ഫിലിപ്‌സ് (5), ഡാരില്‍ മിച്ചല്‍ (8), മൈക്കല്‍ ബ്രേസ്‌വെല്‍ (14) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. സ്‌കോര്‍ 100 കടന്നത് സാന്റ്‌നറുടെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ്. സാന്റ്‌നര്‍ക്കൊപ്പം ജേക്കബ് ഡഫി (6) പുറത്താവാതെ നിന്നു. ഇതിനിടെ ഇഷ് സോധി (1), ലോക്കി ഫെര്‍ഗൂസണ്‍ (0) എന്നിവരുടെവിക്കറ്റുകളും കിവീസിന് നഷ്ടമായി.

സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പവര്‍പ്ലേയി നാല് ഓവറുകളും എറിഞ്ഞത് സ്പിന്നര്‍മാര്‍. പ്രധാന പേസറായ അര്‍ഷ്ദീപ് സിംഗ് ആദ്യം പന്തെറിയാനെത്തിയത് ഇന്നിംഗ്‌സിലെ 18-ാം ഓവറില്‍. ആ ഓവറില്‍ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി. ശിവം മാവി ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്. അതും 19-ാം ഓവര്‍. 

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉമ്രാന്‍ മാലിക്കിന് പകരം ചാഹലിനെ ടീമിലെടുക്കുകയായിരുന്നു. പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്ക് ഇന്ന് ജയിക്കണം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 1-0ത്തിന് മുന്നിലാണ്.

ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

മിന്നലായി അര്‍ച്ചന! അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അത്ഭുത ക്യാച്ചില്‍ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം- വീഡിയോ

Follow Us:
Download App:
  • android
  • ios