മഴകാരണം വിന്‍ഡീസ് താരങ്ങള്‍ക്ക് അര മണിക്കൂറെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞുള്ളൂ.
അഹമ്മദാബാദ്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ അഹമ്മദാബാദില്‍ തുടക്കമാവും. രാവിലെ 9.30ന് മത്സരം ആരംഭിക്കും. കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തി. ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരൊഴികെ എല്ലാവരും പരിശീലനത്തിന് ഇറങ്ങി. പാകിസ്ഥാനെ തകര്‍ത്ത് ഏഷ്യാകപ്പ് നേടിയ ടീമിലെ ടെസ്റ്റ് താരങ്ങള്‍ നേരിട്ട് അഹമ്മദാബാദില്‍ എത്തുകയായിരുന്നു. വിന്‍ഡീസിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റുകളിലാണ് കളിക്കുക. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
മഴകാരണം വിന്‍ഡീസ് താരങ്ങള്‍ക്ക് അര മണിക്കൂറെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞുള്ളൂ. ഇതിന് ശേഷം ഇന്‍ഡോര്‍നെറ്റ്‌സില്‍ ആയിരുന്നു വിന്‍ഡീസ് താരങ്ങളുടെ പരിശീലനം. പരിക്കേറ്റ അല്‍സാരി ജോസഫിന് പകരം ജെഡിയ ബ്ലേഡ്‌സിനെ വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തി. നേരത്തെ, മലയാളി താരം കരുണ്‍ നായരെ ഒഴിവാക്കിയാണ് ഇന്ത്യ, രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയോഗിച്ചിരുന്നു. പരിക്കിനെ തുര്‍ന്ന് റിഷഭ് പന്തിന് ടീമില്‍ ഇടം ലഭിച്ചില്ല.
പകരം ധ്രുവ് ജുറല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവും. എന്‍ ജഗദീശനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ജസ്പ്രിത് ബുമ്ര നയിക്കുന്ന ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ മുഹമ്മദ് ഷമിക്ക് ഇടം നേടാന്‍ സാധിച്ചില്ല. സര്‍ഫറാസ് ഖാനും ടീമില്‍ ഇടം ലഭിച്ചില്ല. 15 അംഗ ടീമില്‍ നാല് സ്പിന്നര്‍മാരാണുള്ളത്. രണ്ട് പേസര്‍മാരും ഇടം പിടിച്ചു. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ടീമിലെ പേസര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയുമുണ്ട്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവാണ് ടീമിലുള്ളത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരും ടീമിലെത്തി. എന്‍ ജഗദീശന്‍, ധ്രുവ് ജുറല്‍ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ താരം റിഷഭ് പന്തിന് പരിക്കറ്റപ്പോള്‍ ജഗദീശന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കെ എല്‍ രാഹുല്‍ - യശ്വസി ജയ്‌സ്വാള്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. സായ് സുദര്‍ശനായിരിക്കും മൂന്നാം നമ്പറില്‍. പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. തുടര്‍ന്ന് ദേവ്ദത്ത് പടിക്കല്‍. ആറാമനായി രവീന്ദ്ര ജഡേജയും ശേഷം ധ്രുവ് ജുറലും ക്രീസിലെത്തും. സാഹചര്യത്തിന് അനുസരിച്ച് അക്സര്‍ പട്ടേലോ അല്ലെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദറോ ടീമിലെത്തും. കുല്‍ദീപ് യാദവിന് സ്ഥാനം ഉറപ്പാണ്. പേസര്‍മാരായി മുഹദമ്മദ് സിറാജും ജസ്പ്രിത് ബുമ്രയും.
ആദ്യ ടെസറ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.



