പുലര്‍ച്ചെ ആരംഭിച്ച ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിരുന്നു. ഇതോടെ, ഇന്ത്യക്കൊപ്പം സെമി കടക്കുമെന്ന് ഉറച്ചിരുന്ന ദക്ഷിണാഫ്രിക്ക പുറത്തായി.

സിഡ്‌നി: അട്ടിമറികള്‍ക്കും പ്രവചനാതീതമായ മത്സരങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പ് സെമി ഫൈനലിന് കളമൊരുങ്ങു. നവംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 1.30 ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. സിഡ്‌നിയിലാണ് മത്സരം. രണ്ടാം ടി20യില്‍ ഇന്ത്യ, ഇംഗ്ലണ്ടിനേയും നേരിടും. ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡിലാണ് മത്സരം. ഫൈനല്‍ 13ന് ഉച്ചയ്ക്ക് 1.30ന് മെല്‍ബണില്‍ നടക്കും. ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെയാണ് സെമിഫൈനല്‍ ക്രമം പുറത്തായത്.

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിരുന്നു. ഇതോടെ, ഇന്ത്യക്കൊപ്പം സെമി കടക്കുമെന്ന് ഉറച്ചിരുന്ന ദക്ഷിണാഫ്രിക്ക പുറത്തായി. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം പരാജയപ്പെട്ടു. ഒരെണ്ണം മഴയില്‍ ഒലിച്ചു പോയതോടെ പോയിന്റ് പങ്കിടേണ്ടിവന്നു. പാകിസ്ഥാനെതിരേയും ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരേയുമാണ് ദക്ഷിണാഫ്രിക്ക് പരാജയപ്പെട്ടത്.

തൊഡ്രാ... പാക്കലാം! മെസിക്കും നെയ്മര്‍ക്കും ഒപ്പം തലയുയര്‍ത്തി ക്രിസ്റ്റ്യാനോയും; ഇടനെഞ്ചിലാണ് ഫുട്ബോള്‍

തുടര്‍ന്ന് നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ സെമിയിലേക്ക് മുന്നേറി. രണ്ട് മത്സരങ്ങള്‍ തോറ്റിട്ടും പാകിസ്ഥാന്‍ സെമിയിലെത്തിയെന്നുള്ളതാണ് അത്ഭുതം. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍, സിംബാബ്‌വെയുടെ മുന്നിലും അടിയറവ് പറഞ്ഞു. എന്നാല്‍ ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറി. കൂടാതെ നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതും ടീമിന് ഗുണം ചെയ്തു.

ഗ്രൂപ്പ് ഒന്നില്‍ ആതിഥേയരും നിലവിലെ ചാംപ്യന്മാരുമായ ഓസ്‌ട്രേലിയയുടെ പുറത്താവലാണ് ഏറെ ചര്‍ച്ചയായത്. ഓസീസിനൊപ്പം ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും ഏഴ് പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാല്‍ മികച്ച റണ്‍റേറ്റ് ഇംഗ്ലണ്ടിനും കിവീസിനും തുണയായി. ന്യൂസിലന്‍ഡിനോട് തോറ്റാണ് ഓസീസ് തുടങ്ങിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പോയിന്റ് പങ്കിട്ടു. ശ്രീലങ്ക, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെയാണ് തോല്‍പ്പിച്ചത്. എന്നാല്‍ അതില്‍ കാര്യമുണ്ടായില്ല. 

ഇംഗ്ലണ്ട്, അയര്‍ലന്‍ഡിനോട് അട്ടിമറിക്കപ്പെട്ടെങ്കിലും ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവരെ തോല്‍പ്പിക്കാനായി. അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിയും വന്നു. ന്യൂസിലന്‍ഡാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇംഗ്ലണ്ടിനോട് മാത്രമാണ് കിവീസ് പരാജയപ്പെട്ടത്. അഫ്ഗാനെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു.