സിഡ്‌നി: ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഓസ്‌ട്രേലിയയിൽ ടീം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. അഞ്ച് ബൗളര്‍മാര്‍ മാത്രമുള്ള പരീക്ഷണം ഇനിയും ബാധ്യതയായേക്കും. 

പാണ്ഡ്യ താണ്ഡവം; പിറന്നത് ഏകദിന ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡ്

പന്തെടുക്കേണ്ടിവരുമെന്ന് വിരാട് കോലി പറഞ്ഞത് തമാശയായി മാത്രം കാണാനാകില്ല. ഹര്‍ദിക് പാണ്ഡ്യ പരിക്ക് ഒഴിവാക്കാന്‍ ബൗളിംഗിൽ നിന്ന് വിട്ടുനിൽക്കുമ്പോള്‍ ഓസ്‌ട്രേലിയയിൽ കോലിപ്പട സന്തുലിതമായ ടീം അല്ലാതെ മാറുകയാണ്. കൂറ്റന്‍ സ്‌കോര്‍ കണ്ട ആദ്യ ഏകദിനത്തിൽ മാര്‍ക്കസ് സ്റ്റോയിനിസും ഗ്ലെന്‍ മാക്‌സ്‌വെല്‍ എറിഞ്ഞ 13 ഓവറില്‍ ഇന്ത്യക്ക് നേടാനായത് 80 റൺസ്.

ഇന്ത്യന്‍ ടീമിന് പാളിച്ചകളേറെ; തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി ഹര്‍ഭജന്‍

ഇന്ത്യന്‍ നിരയിലാകട്ടേ ബൗളര്‍മാര്‍ തല്ലുവാങ്ങിക്കൂട്ടുമ്പോഴും ആറാമതൊരു ബൗളറെ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല. മുന്‍നിര ബാറ്റ്സ്‌മാന്മാരില്‍ ആരും പാര്‍ട് ടൈം ബൗളര്‍ അല്ലാത്തത് തിരിച്ചടിയായി. ബാറ്റിംഗില്‍ തിളങ്ങിയതിനാല്‍ ഹര്‍ദിക്കിനെ തഴയാനാകില്ല. ശ്രേയസ് അയ്യറിനെയോ മറ്റോ ഒഴിവാക്കിയാലും പകരം ടീമിലുള്‍പ്പെടുത്താന്‍ പോന്ന ഓള്‍റൗണ്ടര്‍മാരില്ല. ചുരുക്കത്തിൽ രണ്ടാം ഏകദിനത്തിലേക്ക് പോകുമ്പോള്‍ കോലിക്ക് തന്നെയാണ് തലവേദന. 

പൊരുതിയത് പാണ്ഡ്യയും ധവാനും മാത്രം; ഓസീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി