സിഡ്‌നി: ഇന്ത്യക്കെതിരെ അവശേഷിക്കുന്ന രണ്ട് ടി20കള്‍ക്കുള്ള സ്‌ക്വാഡില്‍ ഓഫ് സ്‌പിന്നര്‍ നേഥന്‍ ലിയോണിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തി. യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് പുറത്തായത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ലിയോണ്‍ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി അന്താരാഷ്‌ട്ര ടി20 കളിച്ചത്. 

പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

ഇതിനകം തന്നെ താരങ്ങളുടെ പരിക്ക് ഓസീസിന് കനത്ത വെല്ലുവിളിയായിട്ടുണ്ട്. പരിക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നേരത്തെ തന്നെ ടി20 പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ പരിക്കും ഓസീസിനെ അലട്ടുന്നുണ്ട്. സിഡ്‌നിയില്‍ നടക്കുന്ന അവസാന രണ്ട് ടി20കളില്‍ ഫിഞ്ച് കളിക്കുമോ എന്ന് വ്യക്തമല്ല. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസും ഇടംകൈയന്‍ സ്‌പിന്നര്‍ ആഷ്‌ടണ്‍ അഗറും പരിക്കിന്‍റെ പിടിയിലാണ്. 

അതേസമയം ടെസ്റ്റ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിലുള്ള കാമറൂണ്‍ ഗ്രീന്‍ ഓസ്‌ട്രേലിയ എ ടീമിനായി ത്രിദിന പരിശീലന മത്സരം കളിക്കും. ടെസ്റ്റ് സ്‌ക്വാഡിലെ നായകന്‍ ടിം പെയ്‌ന്‍, ജോ ബേണ്‍സ്, ട്രാവിഡ് ഹെഡ്, മിച്ചല്‍ നെസര്‍, ജയിംസ് പാറ്റിന്‍സണ്‍, വില്‍ പുക്കോവ്‌സ്‌കി എന്നിവരും പരമ്പരയ്‌ക്ക് മുന്നോടിയായി പരിശീലന മത്സരത്തില്‍ കളിക്കുന്നുണ്ട്. 

ടി20 സ്‌ക്വാഡ്

ആരോണ്‍ ഫിഞ്ച്, സീന്‍ അബോട്ട്, അലക്‌സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, മൊയിസസ് ഹെന്‍റി‌ക്കസ്, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡാനിയേല്‍ സാംസ്, ഡാര്‍സി ഷോര്‍ട്ട്‌സ്, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാച്ചല്‍ സ്വപ്‌സണ്‍, ആന്‍ഡ്രൂ ടൈ, മാത്യൂ വെയ്‌ഡ്, ആദം സാംപ. 

സഞ്ജു ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; രണ്ടാം ടി20യിലും കളിക്കാന്‍ സാധ്യത