കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരെ സിഡ്നിയില്‍ നടക്കേണ്ട രണ്ടാം ട്വന്‍റി20യിലും മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കും. പ്രത്യേക നിര്‍ദേശമൊന്നും ടീം മാനേജ്‌മെന്‍റ് നൽകിയിരുന്നില്ലെന്ന് സഞ്ജു കാന്‍ബറയിലെ ആദ്യ ടി20ക്ക് ശേഷം പറഞ്ഞു.

ഏകദിന പരമ്പരയിൽ തിളങ്ങാതെ പോയ ശ്രേയസ് അയ്യറിന് പകരം ട്വന്‍റി20യിൽ നാലാമനായി നിശ്ചിച്ചിരുന്നത് മനീഷ് പാണ്ഡേയെയാണ്. എന്നാൽ വിരാട് കോലി പുറത്തായപ്പോള്‍ ക്രീസിലെത്തിയത് സഞ്ജു സാംസൺ. തുടക്കത്തിലേ ആഞ്ഞടിക്കാതെ നിലയുറപ്പിക്കാന്‍ ശ്രമിച്ച സ‍ഞ്ജു 15 പന്തില്‍ 23 റൺസെടുത്തു. ബാറ്റിംഗ് ശൈലിയിലെ മാറ്റത്തിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്ന് മലയാളി താരം വ്യക്തമാക്കി.

ജഡേജയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു; വ്യക്തമാക്കി സഞ്ജു സാംസണ്‍

ഹെൽമറ്റില്‍ പന്തുകൊണ്ട് ഫീല്‍ഡിംഗിന് എത്താതിരുന്ന രവീന്ദ്ര ജഡേജ രണ്ടാം മത്സരത്തിൽ കളിക്കില്ല എന്നത് ഇന്ത്യയുടെ ബാറ്റിംഗ് പ്രഹരശേഷി കുറയ്‌ക്കും. അതുകൊണ്ട് ആദ്യ ട്വന്‍റി 20യിൽ കളിച്ച സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്മാരെ നിലനിര്‍ത്താനാണ് സാധ്യത. മനീഷ് പാണ്ഡേ അടക്കം മറ്റുള്ളവര്‍ തിളങ്ങാതിരുന്നതിനാല്‍ മധ്യനിരയിൽ സിഡ്നി ട്വന്‍റി 20യിലും സഞ്ജുവിന് അവസരം ലഭിച്ചേക്കും.

ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി; ജഡേജ ടി20 പരമ്പരയില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

കാന്‍ബറയില്‍ സഞ്ജുവിന്‍റെ 23 റണ്‍സില്‍ ഒരു തകര്‍പ്പന്‍ സിക്‌സറുമുണ്ടായിരുന്നു. എന്നാല്‍ ഹെന്‍‌റിക്കസിനെ ബൗണ്ടറിയിലേക്ക് പായിക്കാന്‍ ശ്രമിച്ച സാംസണെ സ്വപ്‌സണ്‍ പിടിക്കുകയായിരുന്നു. അതേസമയം അപകടകാരിയായ സ്റ്റീവ് സ്‌മിത്തിനെ പറന്നു മടക്കി ഫീല്‍ഡില്‍ താരമായി സഞ്ജു. യുസ്‌വേന്ദ്ര ചാഹലിനെ സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമമാണ് ബൗണ്ടറിക്കരികെ സഞ്ജുവിന്‍റെ കൈകളില്‍ അസ്തമിച്ചത്. മത്സരത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നും ഇതായിരുന്നു. 

ജ‍ഡേജ ഓള്‍ റൗണ്ടറും ചാഹല്‍ ബൗളറുമാണ്; ഇന്ത്യയുടെ കണ്‍കഷനില്‍ പരാതിയുമായി ഓസീസ് ഓള്‍ റൗണ്ടര്‍