കാന്‍ബറ: സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന വാദം തള്ളി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ബൗളര്‍മാര്‍ പുതിയ തന്ത്രങ്ങള്‍ വികസിപ്പിക്കട്ടേയെന്ന് മാക്‌സി പറഞ്ഞു. 

ഇന്ത്യയെ ജയിപ്പിച്ച യോര്‍ക്കര്‍, ബുമ്രക്ക് മുന്നില്‍ കണ്ണുതള്ളി മാക്‌സ്‌വെല്‍- കാണാം വീഡിയോ

സ്വിച്ച് ഹിറ്റ് ബൗളര്‍മാരോടുള്ള അനീതിയാണെന്നും നിരോധിക്കാന്‍ ഐസിസി തയ്യാറാകണമെന്നും ഉള്ള ഇയാന്‍ ചാപ്പലിന്‍റെ അഭിപ്രായം തള്ളുകയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. കാന്‍ബറ ഏകദിനത്തിൽ കുൽദീപ് യാദവിനെ സ്വിച്ച് ഹിറ്റിലൂടെ സിക്സര്‍ പറത്തിയതിന് പിന്നാലെയാണ് മാക്‌സ്‌വെല്ലിന്‍റെ പ്രതികരണം.

സഞ്ജു ഇറങ്ങുമോ? ഇന്ത്യ-ഓസീസ് ആദ്യ ടി20 ഇന്ന്; പ്ലേയിംഗ് ഇലവന്‍ ആകാംക്ഷയില്‍

'ക്രിക്കറ്റ് നിയമത്തിനുള്ളിലാണ് സ്വിച്ച് ഹിറ്റും. നിരവധി പരിണാമങ്ങളിലൂടെ കടന്നുപോകേണ്ട ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍റെയും ബൗളറുടെയും മികവ് ഓരോ ദിവസവും പരിശോധിക്കപ്പെടും. പുതിയ തന്ത്രങ്ങള്‍ ബൗളര്‍മാര്‍ കണ്ടെത്തട്ടെ' എന്നും മാക്‌സ്‌വെല്‍ പറഞ്ഞു. നക്കിള്‍ ബോള്‍ വികസിപ്പിച്ചത് പോലെ സ്വിച്ച് ഹിറ്റിനെ പ്രതിരോധിക്കാനും ബൗളര്‍മാര്‍ക്ക് കഴിയണമെന്നും ഓസീസ് ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു. 

യോര്‍ക്കര്‍ വാഴ്‌ത്തലുകള്‍ക്കിടയിലും നിരാശ; 2020 ബുമ്രയോട് ചെയ്തത് കൊടുംചതി!