സിഡ്‌നി: ബൗളിംഗിലെ മൂര്‍ച്ചയില്ലായ്‌മ ഏകദിന ഫോര്‍മാറ്റിൽ ഇന്ത്യക്ക് തിരിച്ചടിയാകുന്നു. പവര്‍പ്ലേയിൽ വിക്കറ്റ് വീഴ്‌ത്താന്‍ കഴിയാത്തതാണ് പ്രധാന ദൗര്‍ബല്യം. തുടക്കം നന്നായാല്‍ പാതി ശരിയായെന്നാണ് വിശ്വാസം. അങ്ങനെയെങ്കില്‍ ടീം ഇന്ത്യയുടെ തുടര്‍തോൽവികളുടെ കാരണം തുടക്കത്തിലെ പിഴവുകള്‍ തന്നെയെന്ന് പറയാം. 

പവര്‍പ്ലേയിൽ വിക്കറ്റ് വീഴ്‌ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നതേയില്ല. കഴിഞ്ഞ 15 ഏകദിനങ്ങളിലെ 150 ഓവറില്‍ ഇന്ത്യ വീഴ്ത്തിയത് എട്ട് വിക്കറ്റ് മാത്രം. ബൗളിംഗ് ശരാശരി 104.3. ഓവറില്‍ വഴങ്ങുന്നത് ശരാശരി 5.6 റൺസ് വീതവും. ഭുവനേശ്വര്‍ കുമാറിന്‍റെ അഭാവം ഒരു പരിധി വരെ തിരിച്ചടിക്ക് കാരണമെന്ന് പറയാമെങ്കിലും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമൊക്കെയുള്ള ബൗളിംഗ് നിരയിൽ നിന്ന് ഈ തുടക്കം പോരായെന്ന് വ്യക്തം.

തുടര്‍ തോല്‍വികള്‍: കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഗംഭീര്‍ രംഗത്ത്

ജസ്പ്രീത് ബുമ്ര പതിവ് മികവിലേക്കുയരാത്തതും തിരിച്ചടിയാണ്. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അവസാനം നടന്ന എട്ട് ഏകദിനങ്ങളില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്താനേ ബുമ്രക്ക് കഴിഞ്ഞിട്ടുള്ളൂ. 

അവനെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ല; കോലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിംഗ് നിരയുടെ ദൗര്‍ബല്യം വ്യക്തമായിരുന്നു. ആദ്യ ഏകദിനം ഓസ്‌ട്രേലിയ 66 റണ്‍സിന് ജയിച്ചപ്പോള്‍ 374 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ഷമി മാത്രമാണ് ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞത്. രണ്ടാം മത്സരത്തില്‍ 51 റണ്‍സിന് ജയിച്ച ഓസീസ് അടിച്ചുകൂട്ടിയത് 389 റണ്‍സ്. കോലി ഏഴ് ബൗളര്‍മാരെ പരീക്ഷിച്ചപ്പോള്‍ നാല് വിക്കറ്റ് മാത്രമാണ് ആകെ വീണത്. 

ആറാം ബൗളറുടെ അഭാവമല്ല ഇന്ത്യ നേരിടുന്ന പ്രശ്‌നം; വ്യക്തമാക്കി ആകാശ് ചോപ്ര