Asianet News MalayalamAsianet News Malayalam

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അപ്രതീക്ഷിത താരം

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് മുംബൈയിലെ ബയോ-ബബിളില്‍ പ്രവേശിക്കാന്‍ സാഹയ്‌ക്ക് കഴിയുമെങ്കിലും മൂന്ന് മാസത്തോളം നീണ്ട പര്യടനത്തിന്‍റെ കാഠിന്യം പരിഗണിച്ച് സെലക്‌ടര്‍മാര്‍ ഭരതിനെ കൂടി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

India Tour of England 2021 KS Bharat roped in as cover for Wriddhiman Saha
Author
Mumbai, First Published May 19, 2021, 10:39 PM IST

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതും. ഐപിഎല്ലിനിടെ പിടിപെട്ട കൊവിഡില്‍ നിന്ന് കഴിഞ്ഞ ദിവസം മാത്രം മോചിതനായ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹയ്‌ക്ക് ബാക്ക്‌അപ് എന്ന നിലയ്‌ക്കാണ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഇതിന് മുന്നോടിയായി ബയോ-ബബിള്‍ പ്രവേശിക്കാന്‍ താരങ്ങള്‍ മുംബൈയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബയോ-ബബിളില്‍ പ്രവേശിക്കാന്‍ സാഹയ്‌ക്ക് കഴിയുമെങ്കിലും മൂന്ന് മാസത്തോളം നീണ്ട പര്യടനത്തിന്‍റെ കാഠിന്യം പരിഗണിച്ച് സെലക്‌ടര്‍മാര്‍ ഭരതിനെ കൂടി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. റിഷഭ് പന്താണ് സ്‌ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. 

സതാംപ്‌ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ടീം ഇന്ത്യ നേരിടുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുക. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.  

കൊവിഡ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മാറ്റിവച്ചതായി റിപ്പോര്‍ട്ട്

സാഹ കൊവിഡ് മുക്തനായി; ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios