മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ടീം ഇന്ത്യ ലങ്കന്‍ പര്യടനം നടത്തുന്നത്. ജൂലൈ 13, 16, 19 തിയ്യതികളിൽ ഏകദിനവും 22, 24, 27 തിയതികളിൽ ടി20യുമാണ് ലങ്കയിൽ ടീം ഇന്ത്യ കളിക്കുക. 

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിലെ എല്ലാ മത്സരങ്ങളും നടക്കുക കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ഇന്ത്യന്‍ ടീമിന്‍റെ ജൂലൈയില്‍ നടക്കുന്ന പര്യടനത്തിനുള്ളത്. 

പരമ്പരയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ നടത്താനാണ് നിലവിലെ പദ്ധതി. പ്രേമദാസ സ്റ്റേഡിയം വേദിയാകുമെന്നാണ് ഇതുവരെയുള്ള തീരുമാനം. എന്നാല്‍ തീര്‍ച്ചയായും കൊവിഡ് സാഹചര്യങ്ങള്‍ അനുസരിച്ചിരിക്കും അന്തിമ തീരുമാനം എന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ജുന ഡി സില്‍വ സ്‌പോര്‍ട്‌സ് സ്റ്റാറിനോട് വ്യക്തമാക്കി. 

അര്‍സാന്‍ നാഗ്വസ്വല്ല ചില്ലറക്കാരനല്ല; പ്രത്യേക കഴിവ് വെളിപ്പെടുത്തി പരിശീലകന്‍

താരങ്ങള്‍ ലങ്കയിലെത്തിയാല്‍ ആദ്യത്തെ മൂന്ന് ദിനം കര്‍ശന ക്വാറന്‍റീനായിരിക്കും. എന്നാല്‍ അടുത്ത നാല് ദിവസം പരിശീലനത്തിന് അനുമതിയുണ്ടാകും. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഇക്കാര്യങ്ങളില്‍ മാറ്റം വരാമെന്നും അര്‍ജുന ഡി സില്‍വ കൂട്ടിച്ചേര്‍ത്തു. 

മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ടീം ഇന്ത്യ ലങ്കന്‍ പര്യടനം നടത്തുന്നത്. ജൂലൈ 13, 16, 19 തിയതികളിൽ ഏകദിനവും 22, 24, 27 തിയതികളിൽ ടി20യുമാണ് ലങ്കയിൽ ടീം ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നടക്കുന്നതിനാൽ പ്രമുഖ താരങ്ങൾ ലങ്കയിലെത്തില്ല. 

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ക്യാപ്റ്റനാവാൻ സാധ്യതയുള്ള രണ്ടുപേരെ തെരഞ്ഞെടുത്ത് ദീപ്ദാസ് ​ഗുപ്ത

ജൂലൈയിൽ ഇന്ത്യൻ ടീമിന് മത്സരങ്ങളില്ലെങ്കിലും ടീം ഇംഗ്ലണ്ടിലായിരിക്കും. ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി അവിടെ എത്തുന്ന ടീമിന് ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഉണ്ട്. ഈ ഇടവേളയിൽ ടീം അംഗങ്ങളെ ശ്രീലങ്കയിലേക്ക് അയക്കില്ലെന്നാണ് ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന സൂചന. 

ഐപിഎല്ലിൽ മിന്നിത്തിളങ്ങിയ താരങ്ങളെ കൂടി ഉൾപ്പെടുത്തി രണ്ടാംനിര ടീമാകും ലങ്കയിലേക്ക് അയക്കുക. വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവർ ലങ്കയിലെത്തില്ല. പകരം മലയാളി താരം സഞ്ജു സാംസൺ, ശിഖർ ധവാൻ, പൃഥ്വി ഷാ, ഹർദിക് പാണ്ഡ്യ, രാഹുൽ ചഹ‍ർ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയ താരങ്ങൾക്കാവും അവസരം ലഭിക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona