Asianet News MalayalamAsianet News Malayalam

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടി20: ഗില്ലിനും കിഷനും നിര്‍ണായകം

ശുഭ്മാന്‍ ഗില്ലാകട്ടെ ഏകദിനങ്ങളില്‍ മിന്നിത്തിളങ്ങുമ്പോഴും അവസാനം കളിച്ച അഞ്ച് ടി20 ഇന്നിംഗ്സുകളില്‍ 7, 5, 46, 7,11 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്.

India v New Zealand: Will Ishan Kishan and Shubman Gill retain their spot
Author
First Published Jan 30, 2023, 3:19 PM IST

അഹമ്മദാബാദ്:  ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും ബുധനാഴ്ച ഇറങ്ങും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും നടന്നത് സ്പിന്‍ പിച്ചിലായിരുന്നുവെന്നതിനാല്‍ മൂന്നാം ടി20യില്‍ പിച്ചാകും ശ്രദ്ധാകേന്ദ്രം. എന്നാല്‍ പിച്ച് പോലെ തന്നെ ആരാധകര്‍ ഉറ്റുനോക്കുന്നത് രണ്ട് യുവതാരങ്ങളുടെ പ്രടകനങ്ങളിലേക്ക് കൂടിയാണ്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും പ്രകടനങ്ങള്‍.

ഏകദിനത്തില്‍ മിന്നുന്ന ഫോമിലാണെങ്കിലും പരമ്പരിലെ ആദ്യ രണ്ട് മത്സരങ്ങളിലും ശുഭ്മാന്‍ ഗില്ലിനും സഹ ഓപ്പണറായ ഇഷാന്‍ കിഷനും തിളങ്ങാനായിട്ടില്ല. കഴിഞ്ഞ 12 ടി20 മത്സരങ്ങളില്‍ ഒന്നില്‍ പോലും അര്‍ധസെഞ്ചുറി നേടാന്‍ ഇഷാന്‍ കിഷന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരിലെ അവസാന മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയശേഷം 37, 2, 1, 4, 19 എന്നിങ്ങനെയാണ് അവസാനം കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ കിഷന്‍റെ പ്രകടനം.

അവന്‍ സെലക്ടര്‍മാരുടെ വാതില്‍ മുട്ടുകയല്ല, കത്തിക്കുകയാണ്; യുവതാരത്തെക്കുറിച്ച് അശ്വിന്‍

ശുഭ്മാന്‍ ഗില്ലാകട്ടെ ഏകദിനങ്ങളില്‍ മിന്നിത്തിളങ്ങുമ്പോഴും അവസാനം കളിച്ച അഞ്ച് ടി20 ഇന്നിംഗ്സുകളില്‍ 7, 5, 46, 7,11 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള പൃഥ്വി ഷായെപ്പോലൊരു വെടിക്കെട്ട് ഓപ്പണറെ ഡഗ് ഔട്ടിലിരുത്തിയാണ് കിഷനും ഗില്ലിനും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത് എന്നതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

അതുകൊണ്ടുതന്നെ ബുധനാഴ്ച നടക്കുന്ന അവസാന ടി20 മത്സരത്തില്‍ ഇഷാന്‍ കിഷനോ ശുഭ്മാന്‍ ഗില്ലിനോ പകരക്കാരനായി പൃഥ്വി ഷാ ടീമിലെത്തിയാലും അത്ഭുതപ്പെടാനില്ല. ഇഷാന്‍ കിഷന് പകരമാണ് പൃഥ്വി ഷാ കളിക്കുന്നതെങ്കില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തേണ്ടിവരും. കാരണം ടീമില്‍ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററില്ല. എന്നാല്‍ ഗില്ലിന് പകരമാണ് പൃഥ്വി ഷായെ ഉള്‍പ്പെുത്തുന്നതെങ്കില്‍ കിഷന്‍ ടീമില്‍ തുടരും. ജിതേഷ് ശര്‍മ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടിവരും.

മൂന്നാം നമ്പറില്‍ സ്ഥാനം ഉറപ്പിക്കാവുന്ന പ്രകടനങ്ങള്‍ രാഹുല്‍ ത്രിപാഠിയില്‍ നിന്നും ഇഥുവരെ ഉണ്ടായിട്ടില്ല. 5, 35, 0, 13 എന്നിങ്ങനെയാണ് കഴിഞ്ഞ നാലു മത്സരങ്ങളില്‍ ത്രിപാഠിയുടെ പ്രകടനം.

Follow Us:
Download App:
  • android
  • ios