മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് കാര്യമായി തിളങ്ങാനായില്ല. 14 പന്തില്‍ 16 റണ്‍സെടുത്ത കോലിയെ ആദം സാംപ മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ വീഴ്ത്തുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ തുടക്കത്തിലെ വീണപ്പോള്‍ കോലിയുടെ സ്ഥാനമായ മൂന്നാം നമ്പറില്‍ എത്തിയത് കെ എല്‍ രാഹുലായിരുന്നു.

Read More: ആദ്യ പന്തില്‍ സിക്സര്‍,രണ്ടാം പന്തില്‍ പുറത്ത്; നാടകീയം സഞ്ജുവിന്റെ തിരിച്ചുവരവ്

ധവാനുമൊത്ത് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ രാഹുല്‍ അര്‍ധസെഞ്ചുറിക്ക് മൂന്ന് റണ്‍സകലെ വീണു. നാലാം നമ്പറില്‍ ക്രീസിലെത്തിയ കോലി സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും പതിവുപോലെ അനായാസം ബാറ്റിംഗ് തുടങ്ങി. ആദം സാംപയെ സിക്സറിന് പറത്തി ആദ്യ ബൗണ്ടറി അടിച്ച കോലി പക്ഷെ തൊട്ടടുത്ത പന്തില്‍ സാംപയ്ക്ക് തന്നെ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു.

രാഹുലിനും ധവാനും പിന്നാലെ കോലിയും ശ്രേയസ് അയ്യരും വീണതോടെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയിലായി. കോലിയുടെ പുറത്താകലാകട്ടെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ സിക്സര്‍ നേടിയശേഷം തൊട്ടടുത്ത പന്തില്‍ പുറത്തായിരുന്നു.