Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ പിങ്ക് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

ഞായറാഴ്ച നടന്ന ഫിറ്റ്നെസ് ടെസ്റ്റ് ഉമേഷ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയെന്നും ബിസിസിഐ വ്യക്തമാക്കി.

India vs England: Umesh Yadav passes fitness test, back in India squad
Author
Ahmedabad, First Published Feb 22, 2021, 10:50 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഡേ നൈറ്റ് ടെസ്റ്റിനിറങ്ങും മുമ്പ് ടീം ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ തുടയ്ക്ക് പരിക്കേറ്റ പേസ് ബൗളര്‍ ഉമേഷ് യാദവ് കായികക്ഷമത തെളിയിച്ചതായി ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള 18  അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ ഉമേഷിനെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച നടന്ന ഫിറ്റ്നെസ് ടെസ്റ്റ് ഉമേഷ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയെന്നും ബിസിസിഐ വ്യക്തമാക്കി. ഉമേഷ് തിരിച്ചെത്തിയതോടെ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ടീമില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. മുംബൈക്കായി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനായാണ് ഷര്‍ദ്ദുലിനെ ടീമില്‍ നിന്ന് റിലീസ് ചെയ്തത്.

India vs England: Umesh Yadav passes fitness test, back in India squad

പിങ്ക് ടെസ്റ്റില്‍ മൂന്ന് പേസര്‍മാരുമായി ഇറങ്ങാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍ ഇഷാന്തിനും ബുമ്രക്കുമൊപ്പും ഉമേഷും അന്തിമ ഇലവനില്‍ എത്തിയേക്കും. ബുമ്രക്ക് പകരം രണ്ടാം ടെസ്റ്റില്‍ കളിച്ച മുഹമ്മദ് സിറാജും മികച്ച പ്രകടനം പുറത്തെടുത്ത പശ്ചാത്തലത്തില്‍ ആരെ ഉള്‍ക്കൊള്ളിക്കുമെന്ന തലവേദനയും ടീം മാനേജ്മെന്‍റിനുണ്ട്.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് വീതം ജയിച്ച് ഇരു ടീമുകളും ഇപ്പോള്‍ തുല്യത പാലിക്കുകയാണ്.

Follow Us:
Download App:
  • android
  • ios