Asianet News MalayalamAsianet News Malayalam

ടോസ് നേടിയ ശേഷം എന്ത് തെരഞ്ഞെടുക്കണമെന്ന് അറിയാതെ കുഴങ്ങി രോഹിത് ശര്‍മ-വീഡിയോ

ടോസ് നേടിയാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ടീം മീറ്റിംഗില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അവസാനം എന്താണ് തീരുമാനിച്ചതെന്ന് മറന്നുപോയതായിരുന്നുവെന്നും രോഹിത് ചിരിയോടെ പറഞ്ഞു. എന്ത് ചെയ്യണമെന്ന് ഓര്‍ത്തെടുക്കാനാണ് കുറച്ച് സമയം ആലോചിച്ചതെന്നും രോഹിത് രവി ശാസ്ത്രിയോട് പറഞ്ഞു.

 

India vs New Zealand: Rohit Sharma's brainfade moment, forget what to do after win the toss
Author
First Published Jan 21, 2023, 1:33 PM IST

റായ്പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ശേഷം എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥമിനും മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനും അവതാകരന്‍ രവി ശാസ്ത്രിക്കും ഒപ്പം ടോസിനെത്തിയ രോഹിത് ആഗ്രഹിച്ച പോലെ ടോസ് നേടി.

രോഹിത്താണ് ടോസ് ജയിച്ചത് എന്ന് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് അറിയിച്ചു. എന്നാല്‍ ടോസ് ജയിച്ച ഉടന്‍ ബാറ്റിംഗാണ് ഫീല്‍ഡിംഗാണോ തെരഞ്ഞെടുക്കുക എന്നത് ക്യാപ്റ്റന്‍മാര്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ രോഹിത്ത് എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ കുഴങ്ങി- നെറ്റിയില്‍ തടവി എന്ത് തെരഞ്ഞെടുക്കണമെന്ന് അര മിനിറ്റ് നേരം ആലോചിച്ച രോഹിത് ഒടുവില്‍ ചെറു ചിരിയോടെ ഫീല്‍ഡിംഗ് എന്ന് ടോം ലാഥമിനെ അറിയിച്ചു.

അതിനുശേഷം എന്താണ് ആശയക്കുഴപ്പമെന്ന് രവി ശാസ്ത്രി ചോദിച്ചപ്പോള്‍, ടോസ് നേടിയാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ടീം മീറ്റിംഗില്‍ ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അവസാനം എന്താണ് തീരുമാനിച്ചതെന്ന് മറന്നുപോയതായിരുന്നുവെന്നും രോഹിത് ചിരിയോടെ പറഞ്ഞു. എന്ത് ചെയ്യണമെന്ന് ഓര്‍ത്തെടുക്കാനാണ് കുറച്ച് സമയം ആലോചിച്ചതെന്നും രോഹിത് രവി ശാസ്ത്രിയോട് പറഞ്ഞു.

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം, ടോസ് വീണു, ടീം അറിയാം

ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതിന്‍റെ വെല്ലുവിളി കൂടി ഏറ്റെടുക്കാനാണ് ടോസ് നേടിയപ്പോള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്നും രോഹിത് വിശദീകരിച്ചു. ടോസിനുശേഷം എന്ത് ചെയ്യണമെന്നറിയാതെ ക്യാപ്റ്റന്‍ ആലോചിച്ചു നില്‍ക്കുന്നത്  ക്രക്കറ്റ് ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നായിരുന്നു കമന്‍റേറ്റര്‍മാര്‍ തമാശയായി പറഞ്ഞത്.

ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും.റായ്പൂരില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിന മത്സരമാണിത്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച പ്രശ്നമാകുമെന്ന് കരുതുന്നതിനാല്‍ ആദ്യം ബൗള്‍ ചെയ്യുന്ന ടീമിന് മുന്‍തൂക്കമുണ്ട്.

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(w/c), Glenn Phillips, Michael Bracewell, Mitchell Santner, Henry Shipley, Lockie Ferguson, Blair Tickner.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Shubman Gill, Virat Kohli, Ishan Kishan(w), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Mohammed Shami, Mohammed Siraj.

Follow Us:
Download App:
  • android
  • ios