ആദ്യ രണ്ടു കളിയും തോറ്റതിന് ശേഷം രാജ്യാന്തര ടി 20 പരമ്പര നേടുന്ന ആദ്യ നായകനെന്ന ചരിത്രനേട്ടമാണ് റിഷഭ് പന്തിനെ ഇന്ന് കാത്തിരിക്കുന്നത്. മഴമൂലം മത്സരം നടക്കാതിരുന്നാല്‍ പരമ്പര വിജയികള്‍ക്കുള്ള പേ ടിഎം ട്രോഫി ഇരു ടീമുകളും പങ്കിടും.
ബെംഗലൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക(India vs South Africa) ടി20 പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്ന നിര്‍ണായക അഞ്ചാം മത്സരത്തിന് ഇന്ന് ബെംഗലൂരു വേദിയാവുകയാണ്. വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. പരമ്പര വിജയികളെ തീരുമാനിക്കാനുള്ള ഫൈനല്‍ പോരാട്ടമെന്ന നിലക്ക് ഇന്നത്തെ മത്സരം കാണാനിരിക്കുന്ന ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ബെംഗലൂരുവില്‍ നിന്ന് വരുന്നത്.
ബെംഗലൂരുവില്‍ കഴിഞ്ഞ ഒരാഴ്ചയായി ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയും ഇടിയും മഴയും ഉണ്ടാകുമെന്ന പ്രവചനമുണ്ട്. കഴിഞ്ഞദിവസം ബെംഗലൂരുവില്‍ നടന്ന ബംഗാള്‍-മധ്യപ്രദേശ് രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരവും മഴമൂലം തടസപ്പെട്ടിരുന്നു. മത്സരസമയം മുഴുവന്‍ 99 ശതമാനം മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് അക്യുവെതര്‍ പ്രവചിക്കുന്നു. 92 ശതമാനം ഈര്‍പ്പമുള്ള അന്തരീക്ഷമായിരിക്കും ഇന്ന്.
അയര്‍ലന്‍ഡിനെതിരെ ആരെ കളിപ്പിക്കും, സഞ്ജുവോ കാര്‍ത്തിക്കോ, തുറന്ന് പറഞ്ഞ് പാക് താരം
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യ പിന്നീട് അതിശക്തമായി തിരിച്ചുവരുകയായിരുന്നു. ആദ്യ കളിയിൽ 211 റൺസ് അടിച്ചെങ്കിലും ഇന്ത്യക്ക് ജയിക്കാനായില്ല. ഏഴ് വിക്കറ്റിന് തോറ്റു. രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്നാമത്തെ കളിയിൽ 48 റൺസിന്‍റെ മിന്നും ജയം ഇന്ത്യ സ്വന്തമാക്കി. നാലാമത്തെ മത്സരത്തിൽ, ഇന്ത്യക്ക് 82 റൺസിന്‍റെ വമ്പൻ ജയം. നാലു മത്സരങ്ങളിലും ടോസ് നേടിയ ദക്ഷണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക നിര്‍ണായക അഞ്ചാം ടി20 ഇന്ന്, ചരിത്രനേട്ടത്തിനരികെ ഇന്ത്യ
ആദ്യ രണ്ടു കളിയും തോറ്റതിന് ശേഷം രാജ്യാന്തര ടി 20 പരമ്പര നേടുന്ന ആദ്യ നായകനെന്ന ചരിത്രനേട്ടമാണ് റിഷഭ് പന്തിനെ ഇന്ന് കാത്തിരിക്കുന്നത്. മഴമൂലം മത്സരം നടക്കാതിരുന്നാല്‍ പരമ്പര വിജയികള്‍ക്കുള്ള പേ ടിഎം ട്രോഫി ഇരു ടീമുകളും പങ്കിടും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളെവെച്ച് കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയുടെ മറികടന്നാല്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയാവാനുള്ള മത്സരത്തിലും കെ എല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യക്കും മേല്‍ റിഷഭ് പന്തിന് മുന്‍തൂക്കം ലഭിക്കുമെന്നും കരുതുന്നവരുണ്ട്.
