മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ ഹാര്‍ദ്ദിക്കിന്‍റെ തന്നെ ഒരോവര്‍ ബാക്കിയുള്ളപ്പോഴാണ് രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങിയ അക്സറിനെ ക്യാപ്റ്റന്‍ പന്തേല്‍പ്പിച്ചത്. അക്സറിന്‍റെ മൂന്നാം പന്ത് കരുണരത്നെ സിക്സിന് പറത്തിയപ്പോള്‍ കളി കൈവിട്ടെന്ന് കരുതിയെങ്കിലും നാലും അഞ്ചും ആറും പന്തുകളില്‍ ഓരോ റണ്‍സ് വീതമെ അക്സര്‍ വഴങ്ങിയുള്ളു. ഇതോടെ രണ്ട് ഡോട്ട് ബോളുകള്‍ എറിയുകയും ചെയ്തു.

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിച്ച അക്സര്‍ പട്ടേലിന്‍റെ ബൗളിംഗായിരുന്നു. എന്നാല്‍ ജയത്തിലേക്ക് 13 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അവസാന ഓവര്‍ എറിയാന്‍ അക്സര്‍ പട്ടേലിനെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനം ആദ്യം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ ഹാര്‍ദ്ദിക്കിന്‍റെ തന്നെ ഒരോവര്‍ ബാക്കിയുള്ളപ്പോഴാണ് രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങിയ അക്സറിനെ ക്യാപ്റ്റന്‍ പന്തേല്‍പ്പിച്ചത്. അക്സറിന്‍റെ മൂന്നാം പന്ത് കരുണരത്നെ സിക്സിന് പറത്തിയപ്പോള്‍ കളി കൈവിട്ടെന്ന് കരുതിയെങ്കിലും നാലും അഞ്ചും ആറും പന്തുകളില്‍ ഓരോ റണ്‍സ് വീതമെ അക്സര്‍ വഴങ്ങിയുള്ളു. ഇതോടെ രണ്ട് ഡോട്ട് ബോളുകള്‍ എറിയുകയും ചെയ്തു.

Scroll to load tweet…

എന്തുകൊണ്ടാണ് അവസാന ഓവര്‍ എറിയാതെ അക്സറിനെക്കൊണ്ട് പന്തെറിയിച്ചത് എന്ന ചോദ്യത്തിന് ഹാര്‍ദ്ദിക് മത്സരശേഷം നല്‍കിയ മറുപടിയായിരുന്നു ശ്രദ്ധേയം. ഒരുപക്ഷെ ഈ തീരുമാനം കൊണ്ട് ചിലപ്പോള്‍ നമ്മള്‍ തോല്‍ക്കുമായിരിക്കാം. എന്നാല്‍ ഇത്തരം വിഷമഘട്ടത്തിലൂടെ കടന്നുപോയാലെ വലിയ മത്സരങ്ങളില്‍ സമ്മര്‍ദ്ദഘട്ടങ്ങള്‍ കൈകാര്യം ചെയ്യാനാവു. ദ്വിരാഷ്ട്ര പരമ്പരകളില്‍ നമ്മളെപ്പോഴും മികവ് കാട്ടാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാമെന്ന് വിചാരിച്ചു-ഹാര്‍ദ്ദിക് പറഞ്ഞു.

റിഷഭ് പന്തിന്റെ തുടര്‍ ചികിത്സ ഇനി മുംബൈയില്‍; ഓദ്യോഗിക കുറിപ്പ് പുറത്തിറങ്ങി ബിസിസിഐ

ക്യാച്ചെടുക്കുന്നതിനിടെ കാലിന് പരിക്കേറ്റതാണ് ഹാര്‍ദ്ദിക് അവസാന ഓവര്‍ എറിയിതിരിക്കാന്‍ കാരണമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റെങ്കിലും ഹാര്‍ദ്ദിക് ഫീല്‍ഡില്‍ തുടര്‍ന്നിരുന്നു. അവസാന ഓവറില്‍ കരുണരത്നെ സിക്സിന് പറത്തിയപ്പോള്‍ അക്സറിന് അടുത്തെത്തി ഫുള്‍ ലെങ്ത് ബോളെറിയാനും തോറ്റാലും അതിന്‍റെ ഉത്തരവാദിത്തം താന്‍ നോക്കിക്കൊള്ളാമെന്നും ഹാര്‍ദ്ദിക് പറയുന്നതും കാണാമായിരുന്നു.