ഏകദിനങ്ങളില്‍ തിളങ്ങിയില്ലെങ്കിലും ടി20യില്‍ മിന്നുന്ന ഫോമിലാണ് ഹൂഡ ഇപ്പോള്‍. അവസാനം കളിച്ച മൂന്ന് കളികളില്‍ 29 പന്തില്‍ 47, 57 പന്തില്‍‍ 104, 17 പന്തില്‍ 33 എന്നിങ്ങനെയാണ് ഹൂഡയുടെ സ്കോറുകള്‍. പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും ഹൂഡയെ ഉപയോഗിക്കാനാവും.

ബാര്‍ബഡോസ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറിയുമായി തിളങ്ങിയ ദീപക് ഹൂഡ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ഇന്നിംഗ്സുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ മൂന്‍ നായകന്‍ വിരാട് കോലി രണ്ടാം ടി20ക്കുള്ള ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നാം നമ്പര്‍ സ്ഥാനും ടീമിലെ സ്ഥാനവും നഷ്ടമായ ഹൂഡക്ക് നഷ്ടമായി.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ വിരാട് കോലി ടീമില്‍ ഇല്ലാതിരുന്നിട്ടും ആദ്യ മത്സരത്തില്‍ അന്തിമ ഇലവനിലെത്താന്‍ ദീപക് ഹൂഡക്ക് ആയില്ല. ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറി നേടി തിളങ്ങിയ ശ്രേയസ് അയ്യരാണ് ഹൂഡക്ക് പകരം ആദ്യ ടി20യ്ക്കുള്ള അന്തിമ ഇലവനിലെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ശ്രേയസ് മൂന്ന് കളികളില്‍ 53.67 ശരാശരിയില്‍ 161 റണ്‍സടിച്ചിരുന്നു.

എന്നാല്‍ ഏകദിനങ്ങളില്‍ തിളങ്ങിയില്ലെങ്കിലും ടി20യില്‍ മിന്നുന്ന ഫോമിലാണ് ഹൂഡ ഇപ്പോള്‍. അവസാനം കളിച്ച മൂന്ന് കളികളില്‍ 29 പന്തില്‍ 47, 57 പന്തില്‍‍ 104, 17 പന്തില്‍ 33 എന്നിങ്ങനെയാണ് ഹൂഡയുടെ സ്കോറുകള്‍. പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും ഹൂഡയെ ഉപയോഗിക്കാനാവും.

ഇന്ത്യക്ക് ഒന്നല്ല, രണ്ട് ഠാക്കൂര്‍! 4 ഓവര്‍, 16 ഡോട് ബോള്‍, 18 റണ്‍സ്, 4 വിക്കറ്റ്; രേണുക സിംഗിന് അഭിനന്ദനം

ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ശ്രേയസിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ദീപക് ഹൂഡ ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഫോമിലുള്ള ഹൂ‍ഡക്ക് അവസരം നല്‍കാതെ അയ്യരെ കളിപ്പിച്ച ടീം മാനേജ്മെന്‍റിന്‍റെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഏകദിന പരമ്പര കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് ടീമിലുണ്ട്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ,ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ് എന്നിവരും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി