ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ് എന്നിവരിലാണ് ബാര്‍ബഡോസിന്റെ പ്രതീക്ഷകള്‍. ഗ്രൂപ്പ് എ യില്‍ നിന്ന് ഓസ്‌ട്രേലിയ നേരത്തെ സെമിയില്‍ എത്തിയിരുന്നു.

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) ക്രിക്കറ്റില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ബാര്‍ബഡോസാണ് എതിരാളി. എഡ്ജ്ബാസ്റ്റണില്‍ രാത്രി പത്തരയ്ക്കാണ് മത്സരം. പാകിസ്ഥാനെ (Pakistan) തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമായിരുന്നു ചിരവൈരികള്‍ക്കെതിരെ. ബൗളര്‍മാരും ബാറ്റര്‍മാരും നിറഞ്ഞാടി. ഈ പ്രകടനം ആവര്‍ത്തിക്കുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ഷെഫാഹി വര്‍മ്മ, സ്മൃതി മന്ദാന (Smriti Mandhana), ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ ഇന്ത്യക്ക് ആശങ്കകളുണ്ടാവില്ല. ഓസ്‌ട്രേലിയയെ വിറപ്പിച്ച, പാകിസ്ഥാനെ നൂറിന് താഴെ പിടിച്ചു കെട്ടിയ ബൗളിംഗ് നിരയും നിരാശപ്പെടുത്തില്ലെന്ന് കരുതാം. രേണുക സിംഗാണ് ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുന. 

ടി20 ക്രിക്കറ്റില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഹാര്‍ദിക്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ് എന്നിവരിലാണ് ബാര്‍ബഡോസിന്റെ പ്രതീക്ഷകള്‍. ഗ്രൂപ്പ് എ യില്‍ നിന്ന് ഓസ്‌ട്രേലിയ നേരത്തെ സെമിയില്‍ എത്തിയിരുന്നു. ഒന്ന് വീതം കളികള്‍ ജയിച്ച ഇന്ത്യയും ബാര്‍ബഡോസും ഏറ്റമുട്ടുമ്പോള്‍ ഒരു നോക്ക് ഔട്ട് പോരാട്ടത്തിന്റെ ആവശേവും ഇന്നത്തെ മത്സരത്തിനുണ്ട്.

ഇന്ത്യ സാധ്യതാ ഇലവന്‍: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, സബിനേനി മേഘ്‌ന, ജമീമ റോഡ്രിഗസ്, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, രാധ യാദവ്, സ്‌നേഹ് റാണ, മേഘ്‌ന സിംഗ്, രേണുക സിംഗ്. 

സൂര്യകുമാര്‍ ഇന്ത്യയുടെ 360 ഡിഗ്രീ തന്നെ! അസാമാന്യ മെയ്‌വഴക്കത്തോടെ താരത്തിന്റെ അപ്പര്‍കട്ട്- വീഡിയോ

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചിരുന്നത്. എട്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ സ്മൃതി മന്ഥാനയുടെ (42 പന്തില്‍ പുറത്താവാതെ 63) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 11.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 

ഷെഫാലി വര്‍മ (16), സബിനേന മേഘ്ന (14) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജമീമ റോഡ്രിഗസ് (2) പുറത്താവാതെ നിന്നു. നേരത്തെ സ്നേഹ് റാണ, രാധാ യാധവ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 32 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.