ആദ്യ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. കേശവ് മഹാരാജും ട്രിസ്റ്റൻ സ്റ്റബ്സും ആന്‍റിച്ച് നോര്‍ക്യയയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. കേശവ് മഹാരാജും ട്രിസ്റ്റൻ സ്റ്റബ്സും ആന്‍റിച്ച് നോര്‍ക്യയയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ റീസ ഹെന്‍ഡ്രിക്കസും ജോര്‍ജ് ലിന്‍ഡെയും ഓട്‌നീല്‍ ബാര്‍ട്‌മാനും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനുമിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായില്ല. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓപ്പണറായി വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ തുടരും.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റീസ ഹെൻഡ്രിക്‌സ്, ക്വിന്‍റൺ ഡി കോക്ക്, എയ്ഡൻ മാർക്രം(ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ യാൻസെൻ, ലൂത്തോ സിപാംല, ലുങ്കി എൻഗിഡി, ഒട്ട്‌നീൽ ബാർട്ട്മാൻ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്.


