ഇന്നലെ ഫ്ലെഡ് ലൈറ്റിന് കീഴില്‍ നടന്ന ഇന്ത്യയുടെ പരിശീലന സെഷനില്‍ മോര്‍ക്കല്‍ പങ്കെടുത്തിരുന്നില്ല.

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മറ്റന്നാള്‍ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയുടെ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പിതാവിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് മോര്‍ക്കല്‍ ടീം ക്യാംപ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. മോര്‍ക്കല്‍ തിരിച്ച് ടീം ക്യാംപില്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ഇന്നലെ ഫ്ലെഡ് ലൈറ്റിന് കീഴില്‍ നടന്ന ഇന്ത്യയുടെ പരിശീലന സെഷനില്‍ മോര്‍ക്കല്‍ പങ്കെടുത്തിരുന്നില്ല.വ്യാഴാഴ്ച ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍. 2023ല്‍ കുറച്ചുകാലം പാകിസ്ഥാന്‍റെ ബൗളിംഗ് കോച്ച് കൂടിയായിരുന്ന മോര്‍ക്കലിന്‍റെ അസാന്നിധ്യം നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

രഞ്ജി ട്രോഫി സെമി: മുംബൈക്കെതതിരെ വിദര്‍ഭ മികച്ച സ്കോറിലേക്ക്, മലെവാറിനും ധ്രുവ് ഷോറെക്കും അര്‍ധസെഞ്ചുറി

അതിനിടെ ഇന്നലെ പകല്‍ നടന്ന പരിശീലന സെഷനില്‍ ഹാർദ്ദിക് പാണ്ഡ്യയുടെ ഷോട്ട് കൊണ്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിക്കേറ്റതും ഇന്ത്യക്ക് ആശങ്കയായി. 2022ല്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാല്‍മുട്ടിലാണ് റിഷഭ് പന്തിന് പന്തുകൊണ്ട് പരിക്കേറ്റത്. വേദന കാരണം കാല്‍ നിലത്തൂന്നാവാനാതെ മുടന്തി ഗ്രൗണ്ട് വിട്ട റിഷഭ് പന്ത് പിന്നീട വിക്കറ്റ് കീപ്പിംഗ്, ഫീല്‍ഡിംഗ് പരിശീലനം ഒഴിവാക്കിയ പന്ത് പിന്നീട് ബാറ്റിംഗിനിറങ്ങിയപ്പോഴും ടൈമിംഗ് കണ്ടെത്താന്‍ പാടുപെട്ടു. പല പന്തുകളും റിഷഭ് പന്തിന്‍റെ ബാറ്റിന്‍റെ എഡ്ജില്‍ തട്ടി ക്യാച്ചാവുകയും ചെയ്തു.

ടീമിനെ മൂന്ന് ടീമുകളായി തിരിച്ച ഡയറക്ട് ത്രോ മത്സരമാണ് ഇന്നല പ്രധാനമായും ഇന്ത്യൻ ടീം പരിശീലിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ നേതൃത്വത്തില്‍ ടീമിനെ മൂന്നായി തിരിച്ചായിരുന്നു ഫീല്‍ഡിംഗ് പരിശീലനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക