രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുക. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്‍റെ സഹതാരമായ യുസ്‌വേന്ദ്ര ചാഹലിനും ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നാളെ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് ഏകദേശ ധാരണയായി. അമേരിക്കയിലെയും വെസ്റ്റ് ഇന്‍ഡീസിലെയും ലോകകപ്പ് വേദികളില്‍ ഇന്ത്യന്‍ ടീമിനെ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകനായ വിമല്‍കുമാറാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.

ഓപ്പണിംഗില്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയാവും ഇറങ്ങുകയെന്ന് വിമല്‍കുമാര്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. യശസ്വി ജയ്സ്വാള്‍ ആദ്യ മത്സരത്തില്‍ കളിക്കാനിടയില്ലെന്ന് വിമല്‍കുമാര്‍ വ്യക്തമാക്കി. രോഹിത്തും കോലിയും ഓപ്പണര്‍മാരാകുമ്പോള്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്ത് കളിക്കും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ പന്ത് അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു. പന്ത് മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണും ആദ്യ മത്സരത്തില്‍ അവസരമുണ്ടാകില്ല. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇറങ്ങുമ്പോള്‍ ശിവം ദുബെ ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തും.

ഉഗാണ്ടയെ തകര്‍ത്ത് വമ്പന്‍ ജയവുമായി അഫ്ഗാന്‍, വിന്‍ഡീസിനെ മറികടന്ന് പോയന്‍റ് പട്ടികയില്‍ ഒന്നാമത്

രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുക. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്‍റെ സഹതാരമായ യുസ്‌വേന്ദ്ര ചാഹലിനും ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല. ചാഹലിന് പകരം ബാറ്റിംഗ് കൂടി കണക്കിലെടുത്ത് അക്സര്‍ പട്ടേലിന് ആദ്യ മത്സരത്തില്‍ അവസരം ലഭിക്കും. സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്ത് സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനിലെത്തും.

YouTube video player

സ്പെഷലിസ്റ്റ് പേസര്‍മാരായി ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ഇറങ്ങുകയെന്നും വിമല്‍കുമാര്‍ വീഡിയോയില്‍ പറഞ്ഞു. ആദ്യ മത്സരത്തില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ സഞ്ജു, യശസ്വി, ചാഹല്‍ എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജും പുറത്തിരിക്കേണ്ടിവരുമെന്നാണ് വിമല്‍കുമാര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക