ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മൂന്നാം തോല്‍വി. ഡല്‍ഹിയോട് പരാജയപ്പെട്ടത് 25 റണ്‍സിന്. മൂന്നാം ജയവുമായി ഡല്‍ഹി പോയിന്റ് പട്ടികയുടെ തലപ്പത്തെത്തി
ഐപിഎൽ: ചെന്നൈക്ക് മൂന്നാം തോല്‍വി, കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി

ഐപിഎല്ലിൽ ഹാട്രിക് ജയം തേടിയാണ് ഡൽഹി ഇന്ന് ചെന്നൈയ്ക്ക് എതിരെ ഇറങ്ങുന്നത്.
തോറ്റ് തോറ്റ് ചെന്നൈ
പവര്‍പ്ലെയില്‍ മൂന്ന് വിക്കറ്റ് നഷ്ടം
ഡല്‍ഹിക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ് തകർച്ച. 184 റണ്‍സ് പിന്തുടരവെ പവർപ്ലെയില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി
ചെപ്പോക്കില്‍ ചെന്നൈക്ക് 184 റണ്‍സ് ലക്ഷ്യം
ചെന്നൈ സൂപ്പർ കിങ്സിനെതിരെ 184 റണ്‍സ് വിജയലക്ഷ്യം ഉയർത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 183 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്
മുന്നില്‍ നിന്ന് നയിച്ച് രാഹുല്‍
കെ എല്‍ രാഹുലിന്റെ ഇന്നിങ്സ് ബലത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച സ്കോറിലേക്ക് കുതിക്കുന്നു
രാഹുലിന് അര്‍ദ്ധ സെഞ്ചുറി
ചെന്നൈക്കെതിരെ ഡല്‍ഹി താരം കെ എല്‍ രാഹുലിന് അര്‍ദ്ധ സെഞ്ചുറി. 33 പന്തിലാണ് താരം സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ചുറി നേടിയത്
ഡല്‍ഹിക്ക് മികച്ച തുടക്കം
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച തുടക്കം. പവർപ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് നേടി. അഭിഷേക് പോറലും കെ എല്‍ രാഹുലുമാണ് ക്രീസില്‍
ടോസ് ജയിച്ച് ഡൽഹി
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.